0%

Chapter Title : നവ്യാപുരാണം 10 [പ്രിയപ്പെട്ട പ്രിയ]

എന്താ സംഭവിച്ചത്?"

നവ്യ സന്തോഷത്തോടെ excited ആയി നിവര്‍ന്ന് ഇരുന്നു കൊണ്ട്‌ പറഞ്ഞു "അത് ശരിക്കും ഒരു അത്ഭുദം തന്നെ ആണ്‌. അയാൾ കൈ എന്റെ അരക്കെട്ടിലേക്ക് കൊണ്ട്‌ പോയതും എവിടെന്നോ കിട്ടിയ ഒരു ധൈര്യത്തില് ഞാൻ സർവ്വ ശക്തിയും എടുത്താണ് അയാളുടെ കരണകുറ്റിക്ക് അടിച്ചത്. എന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ അടിക്ക് കൈയ്യും കണക്കും ഇല്ല. അതിൽ തന്നെ ഒരു പക്ഷെ ഭൂരിഭാഗവും എന്റെ കരണത്ത് തന്നെ ആയിരുന്നു. പക്ഷെ ഇത് ആദ്യമായാണ് ഞാൻ ഒരാളെ അടിച്ചത്. എന്റെ അടി കൊണ്ട്‌ അയാള്‍ നിലത്തേക്ക് വീണു. അയാൾ എഴുന്നേല്‍ക്കാൻ നോക്കിയപ്പോഴേക്കും ഞാൻ എഴുന്നേറ്റ് അയാളുടെ നെഞ്ചിലേക്ക് ആഞ്ഞ് ചവിട്ടി. അയാൾ വീണ്ടും നിലത്ത് വീണു. ഞാൻ നിന്നെ വിളിച്ച് എഴുന്നേല്പിക്കാൻ നോക്കുന്ന സമയം കൊണ്ട്‌ അയാൾ തപ്പി തടഞ്ഞ് എഴുന്നേറ്റ് പുറത്തേക്ക്‌ ഒരു ഓട്ടം ആയിരുന്നു. ഞാനും കതക്‌ വരെ അയാളുടെ പുറകേ ഓടി"

രാഹുല്‍ ഇതെല്ലാം കേട്ട് വായും തുറന്ന് അന്തം വിട്ട് ഇരുന്നു.

അയാൾ പുറത്തേക്ക്‌ ഓടിയതും ഞാൻ വാതിൽ അടച്ചു കുറ്റി ഇട്ടു. എന്നിട്ട് കുറേ നേരം അവിടെ നിന്ന് കിതച്ചു. പക്ഷേ അപ്പോഴും എന്റെ കൈയ്യും കാലും എല്ലാം വിറയ്ക്കുന്ന പോലെ തോന്നി. തിരിച്ച് വീണ്ടും ഇവിടെ വന്ന് കിടക്കാന്‍ എനിക്ക് പേടി തോന്നി. അയാൾ വീണ്ടും വന്നാലോ? കുട്ടൂസ് ആണെങ്കിൽ ബോധം കെട്ട് ഉറങ്ങുകയാണ്. അത് കൊണ്ട്‌ ഞാൻ നേരെ അങ്കിൾമാരുടെ മുറിയിലേക്ക് പോയി. അവരുടെ ഇടക്ക് കയറി കിടന്നുറങ്ങി. പിന്നെ രാവിലെ ആയപ്പോൾ അവർ എഴുന്നേറ്റപ്പോൾ അവരുടെ

💬 Comments

View all comments