0%

Chapter Title : നവ്യാപുരാണം 11 [പ്രിയപ്പെട്ട പ്രിയ]

ഒറ്റക്ക് പെടാതെ ഇരിക്കാൻ ശ്രമിച്ചു, പക്ഷെ കിട്ടുമ്പോൾ എല്ലാം അയാൾ എന്നെ തൊടാനും പിടിക്കാനും എല്ലാം നോക്കി കൊണ്ടിരുന്നു.

എങ്ങനെ എങ്കിലും ഇവിടുന്ന് രക്ഷപ്പെടണം എന്ന് ഉണ്ടായിരുന്നെങ്കിലും, വീട്ടിലെ അവസ്ഥ കാരണം വേറൊരു ജോലി കിട്ടാതെ എനിക്ക് ഈ ജോലി വേണ്ടെന്ന് വെക്കാനും പറ്റുന്നില്ലായിരുന്നു.

അങ്ങനെ ഇരിക്കെയാണ് ഓഫ് സീസൺ ആവുകയും ബാക്കി ഉള്ള സ്റ്റാഫ് ഒരുപാട് പേര് ലീവിന് പോവുകയും ചെയ്തത്. ആ ഒരു സമയത്ത് ഒരു ഗസ്റ്റ് വന്നു ഇവിടെ.

അയാളുടെ പെരുമാറ്റത്തിലെല്ലാം എനിക്ക് ആദ്യമേ ഒരു പന്തികേട് തോന്നി. കാരണം സാധാരണ എല്ലാം ഓൺലൈൻ ബുക്കിങ് ആണ് അല്ലെങ്കിൽ ഫോൺ വഴി.

പക്ഷെ അയാൾ നേരിട്ട് ബുക്കിങ് പോലും ഇല്ലാതെ ആണ് വന്നത്, പക്ഷെ അക്ബർ സാർ തന്നെ പറഞ്ഞത് കൊണ്ട് ആണ് അയാള്ക്ക് മുറി കൊടുത്തത്.

അന്ന് വൈകുന്നേരം അയാൾ പുറത്തേക്ക് പോകാൻ നേരം ഒരു ഡയമണ്ട് നെക്ക്ലേസിന്റെ ബോക്സ് എന്റെ കൈയ്യിൽ തന്നിട്ട് അത് സേഫിൽ വെക്കാൻ പറഞ്ഞു.

ഇവിടെ മുറികളില് സേഫ് ഇല്ലാത്തത് കൊണ്ട് അങ്ങനെ ചെയ്യാറുണ്ട്. ഞാൻ അയാൾ പറഞ്ഞത് പോലെ അത് സേഫിൽ സുരക്ഷിതമായി വെച്ചു. മൂന്ന് മണിക്കൂര് കഴിഞ്ഞിട്ട് ആണ് അയാൾ തിരിച്ച് വന്നത്.

അതിനിടക്ക് അക്ബർ സാർ വിളിച്ചിട്ട് ഒരു മുറി നോക്കാൻ പോയതല്ലാതെ ഞാൻ റിസപ്ഷനിൽ നിന്ന് മാറിയിട്ടില്ല.

അയാൾ തിരിച്ച് വന്നപ്പോൾ ആ നെക്ക്ലേസ് ചോദിച്ചു. ഞാൻ അത് ഞങ്ങളുടെ ഓഫീസ് സേഫിൽ നിന്ന് എടുത്ത് തിരിച്ച് അയാള്ക്ക് കൊടുത്തു.

പക്ഷെ അയാൾ അത് അപ്പോൾ തന്നെ തുറന്ന് നോക്കിയപ്പോൾ

💬 Comments

View all comments