0%

Chapter Title : നവ്യാപുരാണം 13 [പ്രിയപ്പെട്ട പ്രിയ]

എന്നിട്ട്‌ തോമസ് കട്ടിലിലേക്ക് കയറി രണ്ട് പെണ്ണുങ്ങളുടെയും നടുകോട്ട് കയറി കിടന്നിട്ട് രണ്ട് പേരെയും ചേര്‍ത്തു പിടിച്ചു. അവർ രണ്ട് പേരും തോമസിനോട് ചേര്‍ന്ന് കിടന്നു.

✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️

അന്ന് വളരെ വൈകിയത് കൊണ്ട്‌ ബ്രേക്ക്ഫാസ്റ്റ് അവർ സ്കിപ്പ് ചെയ്തു, പകരം കുറച്ച് നേരത്തെ അവർ ഒരുമിച്ച് ലഞ്ച് കഴിക്കാൻ പോയി.

ഉച്ചയൂണ് കഴിക്കുമ്പോൾ നവ്യ അധികം ഒന്നും സംസാരിക്കാതെ ഇരുന്ന് ഭക്ഷണം കഴിച്ച് തീര്‍ത്തു. അവളുടെ മനസ്സിൽ ഉത്തരം കിട്ടാത്ത കുറേ സംശയങ്ങൾ ബാക്കി നിന്നത് അവളെ വല്ലാതെ അലട്ടി. എങ്കിലും എല്ലാവരുടെ മുമ്പിലും കുഴപ്പം ഒന്നുമില്ലാത്ത രീതിയില്‍ അവൾ പെരുമാറാന്‍ ശ്രമിച്ചു.

ഭക്ഷണം കഴിഞ്ഞ് നാല് പേരും തിരിച്ച് മുറിയിലേക്ക് നടക്കും വഴി നവ്യ പറഞ്ഞു "ഞാൻ കുറച്ച് നേരം ബീച്ചിൽ പോയി ഇരുന്നോട്ടെ?"

രാഹുല്‍:"എന്ത് പറ്റീ മോളൂസേ? നീ ഓക്കെ അല്ലെ?"

നവ്യ:"ഞാൻ ഓക്കെ ആണ്‌ കുട്ടു. ചുമ്മാ ഒന്ന് കാറ്റ്‌ കൊള്ളാന്‍ ആണ്‌".

തോമസ്:"അവള് പോയി കാറ്റ്‌ കൊണ്ടോട്ടെ. ഞങ്ങൾക്ക് എന്തായാലും നന്നായിട്ട് ഒന്ന് ഉറങ്ങണം. രാത്രി കുറച്ച് മണിക്കൂര്‍ മാത്രമേ ഞങ്ങൾക്ക് ഉറങ്ങാൻ പറ്റിയുള്ളു".

മാത്യു അത് കേട്ട് ചിരിച്ചു.

രാഹുല്‍ അങ്കിൾമാർ കാണാതെ നവ്യയോട് ആങ്ങ്യഭാഷയിൽ 'എന്താ' എന്ന് ചോദിച്ചു. തിരിച്ച് നവ്യ 'ഒന്നുമില്ല' എന്ന അർത്ഥത്തിൽ കണ്ണടച്ച് കാണിച്ചു.

രാഹുല്‍:"എങ്കിൽ ശരി. നീ ചെന്നോ. ഞാനും ഒന്ന് മയങ്ങാം".

നവ്യ ഒന്ന് തല കുലുക്കി പുഞ്ചിരിച്ചു കാണിച്ചിട്ട് ബീച്ചിലേക്ക് നടന്നു. അവിടെ എത്തി തണൽ ഉള്ള ഒരു ബീച്ച് ബെഞ്ച് നോക്കി അതിൽ കയറി കിടന്നു. അവളുടെ ലോലമായ

💬 Comments

View all comments