Chapter Title : നവ്യാപുരാണം 3 [പ്രിയപ്പെട്ട പ്രിയ]
പറയണം എന്ന് അറിയാതെ അവന് അവളെ ചേർത്ത് പിടിച്ച് അവളുടെ തലയുടെ മുകളില്‍ ഒരു ഉമ്മ നല്കി. അവൾ ഒരു ചെറിയ കുറുകലോടെ അവന്റെ നെഞ്ചിലെ ചൂട് ആസ്വദിച്ചു കിടന്നു.
അല്പനേരത്തിന് ശേഷം നവ്യ ഞെട്ടി എഴുന്നേറ്റു.
നവ്യ:"അല്ല കുട്ടൂസെ, ഇങ്ങനെ കിടന്നാൽ മതിയോ? ഹോസ്പിറ്റലിൽ പോകണ്ടേ? ലേറ്റ് ആവും. ഞാൻ breakfast എല്ലാം ഉണ്ടാക്കി വെച്ചിട്ടുണ്ട്, വേഗം റെഡി ആയി വാ."
പക്ഷെ കൊച്ചുവെളുപ്പാം കാലത്ത്, തന്റെ സുന്ദരി ഭാര്യയുടെ ദേഹത്തിന്റെ ചൂട് ആസ്വദിച്ചു കിടക്കുന്ന രാഹുലിന് ആ ചൂട് വിട്ട് എഴുന്നേല്ക്കാൻ തോന്നിയില്ല. അതുപോലെ തന്നെ അവന്റെ മനസ്സിൽ തലേ ദിവസം മുതൽ വന്ന് തുടങ്ങിയ ഭയപ്പെടുത്തുന്ന ചിന്തകൾ വല്ലാത്ത ഒരു ഭാരം സൃഷ്ടിച്ചു.
രാഹുൽ:"ഇല്ല മോളൂ. ഞാൻ ഇന്ന് പോകുന്നില്ല. ഇന്ന് മൊത്തം എനിക്ക് നിന്നെ ഇങ്ങനെ പ്രേമിച്ച് കൊണ്ടിരിക്കണം."
നവ്യ:(സന്തോഷത്തോടെ) "ശരിക്കും? താങ്ക് യു കൂട്ടൂസേ." അവൾ വീണ്ടും അവന്റെ ചുണ്ടില്‍ ഒരു ഉമ്മ നല്കി. കല്യാണം കഴിഞ്ഞ് തൊട്ട് അടുത്ത ദിവസം പോലും ജോലിക്ക് പോയ ആളാണു രാഹുൽ. ആദ്യമായി ആണ് രാഹുൽ leave എടുത്ത് അവളുടെ കൂടെ സമയം ചിലവഴിക്കാം എന്ന് പറയുന്നത്. അവള്‍ക്ക് ഒരുപാട് സന്തോഷം ആയി.
നവ്യ:"എങ്കിൽ വേഗം പോയി പല്ല് എല്ലാം തേച്ച് കുളിച്ചിട്ടു വാ. നമുക്ക് ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാം". എന്നാൽ അവന് അവളെ ഒന്ന് വട്ടം കറക്കി അവളെ തന്റെ കീഴിലാക്കി അവളുടെ മുകളില്‍ പടർന്നു കയറി. അവള്‍ക്ക് ഒരുപാട് ഇഷ്ടമാണ് അവന്റെ ആ ഭാരത്തിന്റെ അടിയില്‍ ഞെരിഞ്ഞമരാൻ. അവൾ
💬 Comments
View all comments