0%

Chapter Title : നവ്യാപുരാണം 4 [പ്രിയപ്പെട്ട പ്രിയ]

കമ്പോളത്തിൽ കണ്ട ഏറ്റവും നല്ല ചരക്കിനെ, അവളുടെ അപ്പന് ചോദിക്കുന്ന വില കൊടുത്ത് സ്വന്തം ആക്കിയതാണ്. അന്നുമുതൽ ഇന്ന്‌ വരെ അവളെ കളിക്കാൻ ഉള്ള ഒരു പാവ പോലെ അല്ലാതെ സ്നേഹത്തോടെ മാത്യു കണ്ടിട്ടില്ല.

പക്ഷേ വെറും ഒരു പാവമായ എലിസബത്തിന് അതിൽ ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല. അവളുടെ ലോകം തന്റെ ഭർത്താവിന്റെ സന്തോഷം മാത്രമാണ്. ആകെയുള്ള ഒരു മോന്‍, പക്ഷേ കാര്യപ്രാപ്തി ആയപ്പോൾ തന്റെ അമ്മച്ചിയെ മോശമായി മാത്രം പരിഗണിക്കുന്ന അപ്പനെ വെറുക്കാൻ തുടങ്ങി.

അതോടെ അവർ തമ്മില്‍ അടിയും തുടങ്ങി. ഇപ്പോൾ അവന്‍ എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ മാത്രമാണ്‌ അപ്പന്റെ വീട്ടില്‍ വരുക. അവന്‍ എലിസബത്തിനെ ഒരുപാട്‌ നിര്‍ബന്ധിച്ചു നോക്കി അവന്റെ കൂടെ അവന്റെ വീട്ടില്‍ വന്ന് നിൽക്കാൻ. പക്ഷേ എലിസബത്ത് എന്ത് വന്നാലും തന്റെ ഇച്ചായനെ വിട്ട് വരില്ല എന്ന് കട്ടായം പറഞ്ഞു. അങ്ങനെ ഇപ്പോൾ ആ വീട്ടില്‍ അവർ മാത്രമായി.

എന്തൊക്കെ പറഞ്ഞാലും, മാത്യു ഒരിക്കലും അവളെ ദേഹോപദ്രവം ഏല്‍പ്പിക്കുകയോ, വിഷമിപ്പിക്കുന്ന രീതിയില്‍ സംസാരിക്കുകയോ ചെയ്തിട്ടില്ല, പക്ഷെ സ്നേഹിക്കാറും ഇല്ല എന്ന് മാത്രം.

മാത്യു:"അതേ ഞാൻ ഇന്ന്‌ വരാൻ നന്നായിട്ട് വൈകും, നീ വാതിൽ പൂട്ടി കിടന്നോ, ഞാൻ താക്കോൽ ഇട്ട് തുറന്നോളാം."

എലിസബത്ത്:"അല്ല ഇച്ചായ, അപ്പോൾ അത്താഴം?"

മാത്യു:"അതൊന്നും വേണ്ട, വേണമെങ്കിൽ ഞാൻ ഫ്രിഡ്ജില്‍ നിന്ന് എടുത്ത് ചൂടാക്കി കഴിച്ചോളാം"

എലിസബത്ത് അല്പം ശങ്കയോടെ മാത്യുവിനെ നോക്കി. അവളുടെ ഉള്ളില്‍ വൈക ചേച്ചി(തോമസിന്റെ ഭാര്യ) പറഞ്ഞ കാര്യങ്ങൾ തെളിഞ്ഞ് വന്നു. 'ഭർത്താക്കൻമാരെ ശ്രദ്ധിച്ചില്ലെങ്കിൾ അവർ എപ്പോൾ വഴി പിഴച്ചു പോകും എന്ന് പറയാൻ പറ്റില്ല. എന്റെ അനുഭവത്തില്‍ നിന്ന് പറയുവാ. മാത്യുവിന് എന്റെ ഭർത്താവിന്റെ കൂടെയുള്ള കൂട്ടുകെട്ട് നിര്‍ത്തിക്കാൻ നിനക്ക് കഴിഞ്ഞാല്‍ നിനക്ക് കൊള്ളാം. എന്റെ ജീവിതം എന്തായാലും നായ നക്കി, നിനക്ക് എന്റെ അവസ്ഥ വരാതെ ഇരിക്കാൻ ആണ്‌ ഞാൻ പറഞ്ഞത്.'

എലിസബത്ത്:(അല്പം പേടിയോടെ)"ഇച്ചായാ, തോമസ് ചേട്ടന്റെ കൂടെ ആണോ പോകുന്നത്?"

മാത്യു:"അതേ. അതിന്‌ എന്താ കുഴപ്പം?"

എലിസബത്ത്:"അത്.... അത്... തോമസ് ചേട്ടൻ അത്ര നല്ലതല്ല എന്ന് ഞാൻ കേട്ടു.

💬 Comments

View all comments