0%

Chapter Title : നവ്യാപുരാണം 8 [പ്രിയപ്പെട്ട പ്രിയ]

എഴുന്നേറ്റ്, ഒന്നുകൂടെ രാഹുലിനെ നോക്കി. അവന്‍ ഒരു കുഴപ്പവും ഇല്ല എന്ന രീതിയില്‍ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ച് കാണിച്ചു. അവൾ ബാഗും ആയി വീണ്ടും മുറിയിലേക്ക് കയറി പോയി.

രാഹുൽ മെല്ലെ തിരിച്ച് വന്ന് ഒരു കസേരയില്‍ ഇരുന്നു.

മാത്യു:"അപ്പൊ എങ്ങനെ ഡോക്ടറെ, നമ്മൾ ഈ ട്രിപ്പ് അടിച്ച് പൊളിക്കും അല്ലെ."
രാഹുൽ സന്തോഷത്തോടെ:"പിന്നല്ലാതെ. നമുക്ക് ഇത് ശരിക്കും ഒരു memorable ട്രിപ്പ് ആക്കണം."
തോമസ്:"അത് ഞങ്ങൾ guarantee തരാം. ഡോക്ടർ ഞങ്ങളുടെ കൂടെ ഒന്ന് നിന്ന് തന്നാൽ മാത്രം മതി."
രാഹുൽ:"ഞാൻ കൂടെ തന്നെ നിക്കും, നവ്യ ഫുൾ എന്‍ജോയി ചെയ്യണം. എനിക്ക് അത്രേ ഉള്ളു."
മാത്യു:"അത് ഞങ്ങൾ സെറ്റ് ആക്കും."
തോമസ്:"നവ്യകുട്ടി എങ്ങനെ? ഹാപ്പി ആല്ലേ?"
രാഹുൽ:"ഹാപ്പി ആണോന്നോ.. അവൾ ഇത്രയും excited ആയി ഞാൻ കണ്ടിട്ടേ ഇല്ല. ഇത് വഴി എല്ലാം ഒരു കൊച്ചു കുട്ടിയെ പോലെ പാട്ട് എല്ലാം പാടു ഡാൻസ് കളിച്ച് ചാടി ചാടി നടുക്കുവായിരുന്നു അവൾ ഇത് വരെ."

മാത്യു:"അവള് നമ്മുടെ മുത്ത് അല്ലെ. അവള് ഡാൻസ് കളിക്കുവോ, പാട്ട് പാടുവോ എന്താന്ന് വെച്ചാൽ ചെയ്യട്ടെ."

രാഹുൽ:"അവളുടെ ആദ്യത്തെ ട്രിപ്പ് അല്ലെ, അത് കൊണ്ട്‌ തന്നെ അവള്‍ക്ക് ഒരുപാട്‌ പ്രതീക്ഷ ഉണ്ട്."

തോമസ്:"അവളുടെ പ്രതീക്ഷയുടെ അപ്പുറത്ത് അവൾ ഈ ട്രിപ്പ് ആസ്വദിക്കണം. എല്ലാം രാഹുലിന്റെ കൈയിലാണ്."

രാഹുൽ:"എ.. എന്റെ കൈയ്യിലോ?"

തോമസ്:"പിന്നെ അല്ലാതെ. അവളുടെ അച്ഛൻ എത്ര സ്ട്രിക്റ്റ്‌ ആയിരുന്നു എന്ന് എന്നെക്കാളും നന്നായി നിനക്ക് അറിയാമല്ലോ. അവളുടെ ഉള്ളില്‍ ഇപ്പോഴും അച്ഛനോടുള്ള പേടി ഉണ്ട്. ആ പേടി അവളെ ഇപ്പോഴും കെട്ടി വെച്ചിരിക്കുകയാണ്. നമുക്ക് ആ കേട്ട് എല്ലാം പൊട്ടിച്ച് അവളെ ഒരു പൂമ്പാറ്റയേ പോലെ പറത്തി വിടണം. അതിന്‌ അവളുടെ ഉള്ളില്‍ ഉള്ള ആ പേടിയും നാണവും എല്ലാം മാറ്റി

💬 Comments

View all comments