Chapter Title : നവ്യാപുരാണം 8 [പ്രിയപ്പെട്ട പ്രിയ]
പിടിക്കാൻ ശ്രമിച്ച് കൊണ്ട് അല്പം കൊഞ്ചി പറഞ്ഞു, "ഇല്ല നിന്നെ ഞാൻ വെറുതേ വിടില്ല. എന്റെ സുന്ദരി പറ എന്താ പ്രശ്നം എന്ന്." പിന്നെ നടന്നത് ഒരു പൊട്ടിതെറി ആയിരുന്നു. കയ്യിലിരുന്ന സ്റ്റീല്‍ പാത്രം നവ്യ അടുക്കളയുടെ ഒരു മൂലയിലേക്ക് മുറുക്കെ വലിച്ച് എറിഞ്ഞു, എന്നിട്ട് മുറുക്കെ രാഹുലിനെ തള്ളി മാറ്റിക്കൊണ്ട് രാഹുലിനോട് ആക്രോശിച്ചു "മനുഷ്യന് അല്പം മനസ്സമാധാനം തരാൻ പോലും പറ്റില്ലേ നിനക്ക്?"
അതും പറഞ്ഞ്, സ്തബ്ധനായി നിന്ന രാഹുലിനെ കടന്ന് നവ്യ പുറത്തേക്ക് ഇറങ്ങി പോയി.
കുറച്ച് നേരം രാഹുൽ അനങ്ങാനാവാതെ അവിടെ ശില പോലെ നിന്ന് പോയി. നവ്യയുടെ ഭാഗത്ത് നിന്ന് ആദ്യമായി ആണ് രാഹുൽ ഇങ്ങനെ ഒരു പെരുമാറ്റം കാണുന്നത്. അവന്‍ ആകെ വിറച്ച് പോയി. അവന്റെ കണ്ണില്‍ നിന്നും രണ്ട് തുള്ളി കണ്ണുനീർ ഉതിര്‍ന്നു വീണു. എന്ത് ചെയ്യണം എന്ന് അറിയാതെ രാഹുൽ കുറച്ച് നേരം ആ അടുക്കളയില്‍ തന്നെ നിന്നു.
കുറച്ച് കഴിഞ്ഞ് രാഹുൽ പതുക്കെ അടുക്കളയില്‍ നിന്ന് പുറത്ത് വന്ന് നവ്യ എവിടെ എന്ന് നോക്കി. ഹാളില്‍ അവളെ കാണാതെ കിടപ്പ്മുറിയില്‍ നോക്കിയപ്പോൾ നവ്യ കട്ടിലില്‍ കിടക്കുന്നത് കണ്ടു. രാഹുൽ മെല്ലെ അവളുടെ അടുത്ത് പോയി നോക്കി. നവ്യ കമിഴ്ന്നു കിടന്ന് കരയുകയായിരുന്നു. വീണ്ടും അവളെ തൊടാനോ മിണ്ടാനോ ഉള്ള ധൈര്യം രാഹുലിന് ഇല്ലായിരുന്നു. അവന്‍ കുറച്ച് നേരം കട്ടിലിന്റെ മറുതലക്ക് ഇരുന്നു. കുറച്ച് നേരം കഴിഞ്ഞതും ക്ഷീണം കൊണ്ട് രാഹുൽ അവിടെ തന്നെ ചാരി ഇരുന്ന് ഉറങ്ങി പോയി.
തന്റെ കാല്‍പാദത്തിൽ ഒരു നനവ് പടരുന്നത് അറിഞ്ഞാണ് രാഹുൽ ഞെട്ടി എഴുന്നേല്‍ക്കുന്നത്. രാഹുൽ കാണുന്നത് താന്റെ കാല്‍പാദത്തിൽ മുഖം ചേര്‍ത്തു കരയുന്ന നവ്യയെ ആണ്. രാഹുൽ ഞെട്ടി പിടഞ്ഞ് എഴുന്നേറ്റു.
രാഹുൽ:"നീ ഇത് എന്താ കാണിക്കുന്നത് മോളൂ?"
നവ്യ മുഖം ഉയർത്തി രാഹുലിനെ നോക്കി. നവ്യയുടെ കണ്ണുകൾ രണ്ടും ചുമന്ന് കലങ്ങിയിരുന്നു. ഏങ്ങി ഏങ്ങി കരയുന്നതിന്റെ ഇടയില്‍ ശ്വാസം എടുക്കാൻ പോലും നവ്യ കഷ്ടപ്പെടുന്നത് രാഹുൽ കണ്ടു. രാഹുൽ പെട്ടെന്ന് തന്നെ മുമ്പോട്ട് ആഞ്ഞ് അവളെ ചുറ്റി
💬 Comments
View all comments