Chapter Title : നവ്യാപുരാണം 8 [പ്രിയപ്പെട്ട പ്രിയ]
ആത്മാർത്ഥത കാണിക്കുന്ന പയ്യൻ, അയാളോട് അസ്വസ്ഥതയോടെ മൂന്നാമത്തെ നിരയിൽ ഉണ്ടെന്ന് പറഞ്ഞ് വിടാൻ നോക്കി. പക്ഷെ അയാൾ എന്നിട്ടും അവിടെ നിന്നിട്ട് നവ്യയോട് ചോദിച്ചു "ഇതിന് മുമ്പ് ഇവിടെ എങ്ങും കണ്ടിട്ടില്ലല്ലോ, എവിടെയാ വീട് എന്ന്?" എന്നാൽ നവ്യ എന്തെങ്കിലും മറുപടി പറയുന്നതിന് മുമ്പ് ആ പയ്യൻ കയറി പറഞ്ഞു "അതിന് ഈ ആലപ്പുഴയില്‍ ഉള്ള എല്ലാ പെണ്ണുങ്ങളുടെയും കണക്ക് സാർ എടുത്ത് വെച്ചിട്ടുണ്ടോ? സാറിന് വേണ്ടത് തുവര പരിപ്പ് അല്ലെ. അത് മൂന്നാമത്തെ നിരയിലുണ്ട്. സാറിന്റെ ഭാര്യ അഞ്ചാമത്തെ നിരയിലും ഉണ്ട്." അവന്റെ മറുപടി കേട്ട് മുഖത്ത് അടി കിട്ടിയപോലെ അയാള്‍ അവിടെ നിന്ന് പോയി. നവ്യ എത്ര ശ്രമിച്ചിട്ടും നിയന്ത്രിക്കാൻ കഴിയാതെ ചിരിച്ച് പോയി. ആ പയ്യനും ചിരിച്ച് കൊണ്ട് പറഞ്ഞു "വാ മാഡം, മാഡത്തിന് വേണ്ടത് ഞാൻ എടുത്ത് തരാം." അവന്റെ കൂടെ നടന്ന് പോകുന്ന വഴിക്ക് നവ്യ ഒന്ന് കൂടെ തിരിഞ്ഞ് അയാളെ നോക്കി, അയാളുടെ മുഖം കണ്ടപ്പോൾ, അപ്പോൾ ഭാര്യ കൂടെ ഇല്ലായിരുന്നു എങ്കിൽ ഉറപ്പായും അയാള്‍ ഈ പയ്യനെ ഇടിച്ചേനെ എന്ന് തോന്നി. അയാളുടെ അവസ്ഥ ഓര്‍ത്തു ചിരിച്ച് കൊണ്ട് നവ്യ പയ്യന്റെ കൂടെ നടന്നു.
നവ്യ:"സൂക്ഷിച്ചോ ചിലപ്പോൾ നിനക്ക് ഇന്ന് രാത്രി തന്നെ ഒരു ഇരുട്ടടി കിട്ടാൻ ചാൻസ് ഉണ്ട്."
പയ്യൻ:"കിട്ടുന്നേൽ കിട്ടട്ടെ. മാഡത്തിന് വേണ്ടി അല്ലെ. എനിക്ക് കുഴപ്പം ഇല്ല."
നവ്യ:"എനിക്ക് വേണ്ടിയോ?"
പയ്യൻ:"പിന്നല്ലാതെ അയാൾ മേടത്തിനെ ശല്യം ചെയ്യാൻ ആണ് വന്നത്. മേടം വന്നപ്പോൾ മുതൽ അയാൾ മേഡത്തിനെ വായിനോക്കി നടക്കുവായിരുന്നു. അറിയുമോ?"
നവ്യ:(ചിരിച്ച് കൊണ്ട്)"നീ പിന്നെ എന്നെ ഒട്ടും വായി നോക്കിയിട്ടില്ലല്ലോ."
അവന്‍ ഒരു വളിച്ച ചിരി ചിരിച്ച് കൊണ്ട് "അത് പിന്നെ, മേഡത്തിന് എന്തെങ്കിലും സഹായം വേണോ എന്ന് അറിയാൻ വേണ്ടി നോക്കിയത് അല്ലെ."
നവ്യ:"ഉവ്വ ഉവ്വ.
💬 Comments
View all comments