Chapter Title : നവ്യാപുരാണം 8 [പ്രിയപ്പെട്ട പ്രിയ]
തിരിഞ്ഞ് എന്താ എന്ന അർത്ഥത്തിൽ തല അനക്കി.
പയ്യൻ:" മാഡം എറണാകുളത്ത് ആണോ? എങ്കിൽ എനിക്ക് മാഡത്തിന്റെ നംബർ തരുമോ, എനിക്ക് അടുത്ത ആഴ്ച്ച എറണാകുളത്തു വരണ്ട കാര്യമുണ്ട്. അപ്പോൾ സ്ഥലത്തിന്റെ എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ മേഡത്തിനെ വിളിക്കാമല്ലോ."
നവ്യ വീണ്ടും ചിരിച്ച് കൊണ്ട് പറഞ്ഞു "എനിക്ക് എറണാകുളത്തെ ഒരു സ്ഥലവും വഴിയും അറിയില്ല. ഞാൻ എന്റെ ഭർത്താവിന്റെ നംബർ തരാം. പുള്ളിക്ക് ആണേ വഴി എല്ലാം അറിയാം.."
അവന്റെ മുഖം വാടി. അവന്‍ വിഷമിച്ച് ഒന്നും പറയാതെ തല കുമ്പിട്ട് നിന്നു. അവന്റെ നില്‍പ്പ് കണ്ടപ്പോ നവ്യക്ക് വിഷമം തോന്നി.
നവ്യ:"ശരി, ഞാൻ നംബർ തരാം. പക്ഷേ ആവശ്യമില്ലാതെ എന്ന് എങ്ങാനും വിളിച്ചാല്‍ ഞാൻ ഭര്‍ത്താവിനോടു പറഞ്ഞ് കൊടുക്കും, കേട്ടോ?"
അവന്റെ മുഖം 100w ബള്‍ബ് പോലെ തെളിഞ്ഞു. അവന്‍ അവന്റെ മൊബൈൽ എടുത്ത് അവളുടെ കൈയിൽ കൊടുത്തു. അവൾ അതിൽ അവളുടെ മൊബൈൽ നംബർ അടിച്ച് കൊടുത്തു. അവന്‍ "താങ്ക്യു മാഡം, ഞാൻ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ മാത്രമേ വിളിക്കൂ. ഞാൻ ദാ മിസ്സ് കോൾ അടിച്ചിട്ട് ഉണ്ട്. എന്റെ പേര് ശ്യാം. Cutie Shyam എന്ന് പേര് സേവ് ചെയ്താൽ മതി."
നവ്യ:"അയ്യട, ഒരു cutie വന്നേക്കുന്നു. പോയി ആ ചേട്ടന് തുവര പരിപ്പ് എടുത്ത് കൊടുക്ക്."
ശ്യാം:"അയ്യോ ഞാൻ ഇനി ആ വഴിക്ക് പോകില്ല. അന്നേരം മാഡത്തിന്റെ മുമ്പിൽ ഷോ കാട്ടാൻ വേണ്ടി എവിടുന്നോ കിട്ടിയ ഒരു ധൈര്യത്തില് പറഞ്ഞതാണ്. ശരിക്കും ഞാൻ ഒരു പേടി തോണ്ടാനാ."
നവ്യ ചിരിച്ച് കൊണ്ട് തിരിഞ്ഞ് ബില്ലിങ് ചെയ്യാനായി നടന്നു. നടക്കുന്ന വഴി അവൾ ശ്യാമിന്റെ നംബർ 'പാവം വായിനോക്കി ശ്യാം' എന്ന് സേവ് ചെയ്തു.
✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️
ഇതേ സമയം കാറിൽ,
രാഹുൽ:"അങ്കിളേ അവൾ പോയിട്ട് കുറേ നേരം ആയില്ലേ.
💬 Comments
View all comments