Chapter Title : നവ്യയുടെ നാണം 2 [ശ്രീ പാർവണ]
മറന്നു. നിൻ്റെ അന്നത്തെ പ്രായത്തിൻ്റെ എടുത്തു ചാട്ടം ആയി ഞാൻ കണ്ടോളം. ഇനി മേലാൽ അങ്ങിനെ ഒന്നും ചിന്തിക്കരുത് കേട്ടോ. നമ്മുടെ വലിയ തറവാടാണ്. എല്ലാവരും വലിയ സ്റ്റാറ്റസിൽ ഉള്ളവരാണ്. നമ്മള് അങ്ങിനെ തന്നെ ആയിരിക്കണം. ഈ തറവാട്ടിലെ നല്ലൊരു പെണ്ണായി നീ വാഴണം."
നവ്യ: "എന്താ വിനുവേട്ടാ ഇത്. എന്നോട് ഇതൊക്കെ പ്രത്യേകം പറയണോ? അന്നെനിക്ക് അബദ്ധം പറ്റി. അന്ന് ഞാൻ അയാളെ എതിർത്ത് വല്ലതും ചെയ്തിരുന്നെങ്കിൽ എൻ്റെ വിനുവേട്ടനെ ആ ദുഷ്ടൻ എന്തെങ്കിലും ചെയ്തേനെ.. അതോർത്തപ്പോ ഞാൻ മനഃപൂർവം ആണ് അങ്ങിനെ ഒകെ ചെയ്തത്. എനിക്ക് എൻ്റെ വിനുവേട്ടനെ കഴിഞ്ഞേ ഉള്ളു വേറെ എന്തും." അവളുടെ കണ്ണിൽ നിന്നും നുണയുടെ കണ്ണുനീർ പൊടിഞ്ഞു.
മണ്ടനായ വിനോദ് അതിൽ വീണു. ഭാര്യയെ കണ്ണുമടച്ചു വിശ്വസിച്ചു.
ചോറും കറിയും കഴിക്കുന്നതിനിടയിൽ അവളുടെ മനസ്സിൽ ഒരു കുസൃതി തോന്നി. അവൾ മനപ്പൂർവ്വം ഒരു വലിയ സ്പൂൺ കറിയെടുത്ത് തൻ്റെ മനോഹരമായ സാരിയുടെ മടക്കുകളിലേക്ക് ഒഴിച്ചു. സാരിയിൽ കറിയുടെ വലിയൊരു കറ പറ്റിപ്പിടിച്ചു.
അവൾ പെട്ടെന്ന് പരിഭവം നടിച്ചുകൊണ്ട് തൊട്ടടുത്ത കസേരയിൽ ഇരുന്ന വിനോദിന്റെ അടുത്തേക്ക് തിരിഞ്ഞു.
" ശോ, ഏട്ടാ! കറി മുഴുവൻ എന്റെ സാരിയിൽ വീണു," നവ്യ അല്പം വേവലാതിയോടെ പറഞ്ഞു. " ഒന്ന് കുഞ്ഞിനെ പിടിക്കാമോ? എനിക്ക് പോയി സാരി ഒന്ന് മാറി വരണം!"
വിനോദ് മറുപടി പറയും മുൻപ് അവൾ കുഞ്ഞിനെ അവൻ്റെ കൈയിലേക്ക് കൊടുത്ത്, അവിടെനിന്നും വേഗത്തിൽ എഴുന്നേറ്റു.
അവൾ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞുമാറി നേരെ തന്റെ കിടപ്പുമുറിയെ ലക്ഷ്യമാക്കി വേഗത്തിൽ നടന്നു.
💬 Comments
View all comments