Chapter Title : നീ വരവായ് 3 [ചങ്ക്]
നീ വരവായ് 3
Nee Varavayi Part 3 | Author : Chank | Previous Part
ഓട്ടോ സ്റ്റാൻഡിൽ ഇട്ടെങ്കിലും ഉച്ച സമയം ആയത് കൊണ്ട് ആളുകൾ കൂടുതലായി ഒന്നുമില്ല റോട്ടിൽ…
ചേച്ചി വിളിക്കുന്നത് വരെ സമയം പോകുവാൻ
കൂട്ടുകാരുമായി സൊറ പറഞ്ഞു ഇരിക്കുന്നതിന് ഇടയിലാണ് പോക്കറ്റിൽ നിന്നും വീണ്ടും ഫോൺ ബെല്ലടിക്കുന്നത് കേൾക്കുന്നത്..
ഹലോ…
വിടെടാ നായെ..
ഹലോ.. എന്താണ് പറയുന്നതെന്ന് അറിയാതെ ഞാൻ ഫോൺ വീണ്ടും ചെവിയിൽ വെച്ചു ചോദിച്ചു…
പ്ഫ.. ചെറ്റേ.. ഞാൻ നിനക്ക് കിടന്നു തരണം അല്ലെ.. നീ കെട്ടിയോളോട് പറയെടാ… പന്നി…
ചേച്ചി യുടെ ചീറൽ ആണ് കേൾക്കുന്നത്..
അവളെ ആരോ ഉപദ്രവിക്കാൻ നോക്കുന്നുണ്ട്.. എന്റെ മനസ്സിൽ വേഗത്തിൽ സ്കൂളിലേക്ക് ചെല്ലുവാൻ ആരോ ഉൽബോധിപ്പിക്കുന്നത് പോലെ.. വേഗം വേഗം വേഗം… ചേച്ചി അപകടത്തിൽ ആണ് എന്ന് ആരോ ഓർമ്മിപ്പിക്കുന്നത് പോലെ…
ഞാൻ വീണ്ടും വീണ്ടും വീണ്ടും ഹലോ എന്ന് ചോദിച്ചു കൊണ്ട് എന്റെ ഓട്ടോ സ്റ്റാർട്ട് ചെയ്തു.. സ്കൂൾ ലക്ഷ്യമാക്കി കുതിച്ചു…
❤❤
മനസ്സിൽ ഒരുപാട് സംശയങ്ങൾ ഉയരുന്നുണ്ട്.. ചേച്ചിയെ ആരെങ്കിലും ഉപദ്രവിക്കുന്നുണ്ടോ… ഉണ്ടാവാം അതെന്റെ സംശയം അല്ല അത് തന്നെ ആണ് ശരി.. അതാണെല്ലോ അവിടെ നിന്നും തെറി വിളികൾ കേൾക്കുന്നത്...
കുറച്ചു നേരം മുന്നേ മാത്രമേ അവരെ പരിചയപ്പെട്ടിട്ടുള്ളു വെങ്കിലും മനസ്സിൽ നിറയെ ആ മുഖമാണ്.. ഞാൻ എവിടെയോ കണ്ടിട്ടുണ്ട്.. ഇത്തയുടെ കൂടേ ആയിരുന്നോ..
അല്ല എന്റെ ഇത്ത യുടെ കൂടെയല്ലേ.. പിന്നെ ആരുടേ കൂടേ.. ഇനിയും ചിന്തിച്ചു നിന്നാൽ ചേച്ചി യെ ഉപദ്ർവിക്കുന്നവരിൽ രക്ഷപെടുത്താൻ കഴിയില്ല.. എന്റെ ആക്സിലേറ്റർ പതിയെ സ്പീഡിൽ തിരിയാൻ തുടങ്ങി...
പെട്ടന്ന് തന്നെ സ്കൂളിന്റെ അടുത്തേക് എത്തി..
ഗേറ്റ് തുറന്നു ഉള്ളിലേക്കു കയറുമ്പോഴാണ് ആരെയും സഹായത്തിനു വിളിക്കാതെ വന്നത് ഓർത്തത്..
ഛെ..
കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ എന്റെ ശവം ആയിരിക്കും പുറത്തേക് വരിക.. ഒരു ആവേശത്തിൽ ഓടി വന്നതാണ്…
ഞാൻ പെട്ടന്ന് തന്നെ ഫോണെടുത്ത് ഓട്ടോ സ്റ്റാന്ഡിലെ കൂട്ടുകാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലേക് മെസ്സേജ് അയച്ചു…
സ്കൂളിൽ ചെറിയ പ്രശ്നമുണ്ട്
💬 Comments
View all comments