0%

Chapter Title : നീല മാലാഖ 3 [അജു]

Author : Kambikathakal Read All Parts 178

തെറ്റും പോലെ തോന്നി

എന്തിനാ അനു നീ ഇങ്ങനെ നിൽക്കുന്നെ നീ എന്തിനാ കരഞ്ഞെ...

ഒന്ന് മിണ്ടാൻ പോലും കഴിയാതെ കിടന്ന ഞാൻ ഇത്രയും ഒറ്റ ശ്വാസത്തിൽ പറഞ്ഞപ്പോ വിശ്വസിക്കാൻ കഴിയാതെ ഡോക്ടറും ഓടി വന്നു

അതേയ് സംസാരിക്കല്ലേ സ്‌ട്രൈൻ എടുക്കല്ലേ ചുമ്മാ പ്രെശറ് കൂട്ടല്ലേ

ഇയാളെ കണ്ടാൽ കുറച്ച് സന്ധോഷം തോന്നും എന്ന് കരുതിയാ അകത്തേക്ക് കൊണ്ടുവന്നത്

താൻ ഇവിടെ വന്നിട്ട് ഇപ്പൊ 7 ദിവസം ആയി എന്തെങ്കിലും അറിവുണ്ടോ...??

അത് കേട്ടപ്പോൾ എന്റെ എനിക്ക് വിശ്വസിക്കാൻ എന്തോ ബുദ്ധിമുട്ട് പോലെ തോന്നി

ഈ ഏഴു ദിവസമായിട്ട് ഇതിന്റെ മുന്നിൽ കുത്തി ഇരിക്കുന്ന ഈ ആളെ കണ്ടപ്പോൾ തന്നെ എനിക്ക് തോന്നിയതാ കണ്ണ് തുറക്കുമ്പോൾ തന്നെ അന്വേഷിക്കും എന്ന്. എന്തായാലും ഇനി പേടിക്കാൻ ഒന്നും ഇല്ല അനു അവൻ റെസ്റ്റ് എടുക്കട്ടേ ഇയാൾക്ക് സന്ധോശായില്ലേ എന്ന് ഡോക്ടർ ചോദിച്ച് നിർത്തുമ്പോൾ അനുവിന്റെ മുഖത്തെ തെളിച്ചം ഞാൻ കാണുണ്ടായിരുന്നു

പതിയെ അടുത്ത ഇഞ്ചക്ഷൻ ട്യൂബിലേക്ക് പാസ്സ് ചെയ്യുമ്പോൾ ഉറക്ക ദേവത വീണ്ടും താരാട്ട് പാടി എന്നെ ഉറക്കി

വീണ്ടും കണ്ണ് തുറക്കുമ്പോൾ റൂമിൽ ആണ്

അനുവും ഉണ്ട്

അടുത്തിരുന്നു എന്റെ നെറ്റിയിൽ തടവി എന്തോ വിജാരിച്ച് വേറെ ഏതോ ലോകത്താണ് പെണ്ണ്

അനുവേ...

എന്നുള്ള എന്റെ വിളിയിൽ ആണ് ആളൊന്ന് ഭൂമിയിലേക്ക് ഇറങ്ങി വന്നത്. എന്റെ മുഖത്തേക്ക് നോക്കുന്നുണ്ട് പക്ഷെ ആ കൈ നെറ്റിയിൽ നിന്ന് മാറിയില്ല

ആ കണ്ണുകൾ വീണ്ടും നിറഞ്ഞപ്പോൾ ഞാൻ മെല്ലെ എന്റെ കൈ ഉയർത്തി വിരലുകൾ കൊണ്ട് അത് തുടച്ചു. അരുതെന്ന ഭാവത്തിൽ കണ്ണുകൾ കൊണ്ട് കൽപ്പിച്ചു

അവൾ സ്വന്തം കൈ കൊണ്ട് അത് തുടക്കുന്ന സമയം ഓഫീസിലെ കുറച്ചു ഗാങ്ങും ഒപ്പം ഷൈജുവും ചിഞ്ചുവും കയറി വന്നു

ഞാൻ കണ്ണ് തുറന്നത് കണ്ടപ്പോൾ അവർക്കും സന്ദോഷം ആയി

മെല്ലെ സ്ടൂലും ചെയറും എല്ലാം വലിച്ചിട്ട് അടുത്ത് ഇരുന്ന് ഫോർമൽ സംസാരങ്ങൾ തുടങ്ങി അതിനിടക്ക് ഞാൻ അനുവിനെ പാളി നോക്കിയപ്പോൾ

വിഷമത്തിനൊപ്പം ആ മുഖത്ത് ചെറിയ കുറ്റബോധവും ഞാൻ കണ്ടു. പാവം തള്ളി

💬 Comments

View all comments