0%

Chapter Title : നീല മാലാഖ 3 [അജു]

Author : Kambikathakal Read All Parts 180

അവര് രണ്ടും റൂമിലേക്ക് കയറി വന്നു

അവർ വന്നെങ്കിലും അനു എണീക്കാൻ കൂട്ടാക്കിയില്ല

അവസാനം ഞാനും കൂടെ നിർബന്ധിച്ചു അവളെ ചിഞ്ചുവിന്റെ ഒപ്പം പറഞ്ഞു വിട്ടു

അവര് പോയി കഴിഞ്ഞെന്ന് ഉറപ്പിച്ചുകൊണ്ട് ഷൈജു ചോദിച്ചു

അനുവിന്റെ സമ്മാനമായിരുന്നല്ലേ ഇത്

അവൻ അത് എങ്ങനെ ഒന്നും മനസ്സിലായില്ല

നിനക്ക് എങ്ങനെ..

അവൾ പറഞ്ഞു

ഞാൻ കാരണം എന്ന് പറഞ്ഞു കരഞ്ഞു. കരഞ്ഞു കരഞ്ഞാണ് ആ പാവം ഈ ഏഴു ദിവസം തള്ളി നീക്കിയത്

നിന്റെ ഭാഗ്യം ആണെടാ അവൾ. അവളുടെ പ്രാർത്ഥനയുടെ, ആ കരച്ചിലിന്റെ ഫലമാ നീ ഇങ്ങനെ ഇരിക്കുന്നത് ഇല്ലേൽ പണ്ട് കിട്ടാതെ പോയ വിസ പുള്ളി അടിച്ചു കയ്യിൽ തന്നേനെ

അവൻ അത് പറഞ്ഞപ്പോൾ എനിക്ക് എന്തോ, എന്തെന്നില്ലാത്ത സന്ദോഷം വീണ്ടും നിറഞ്ഞു വന്നു

പക്ഷെ അനുവിന്റെ കാര്യം അവൾ ...

ഇഷ്ടമാണെന്ന് പറഞ്ഞ അന്ന് മുതൽ കരയുന്നതാ പാവം

ഇവിടുന്ന് ഇറങ്ങിയിട്ട് വേണം ന്റെ പെണ്ണിനെ ഒന്ന് ഹാപ്പി ആക്കാൻ അത് വിജാരിച്ചു ഇരുന്നപ്പോൾ തന്നെ ഡോറിൽ ഒരു മുട്ട് കേട്ടു

മരുന്ന് തരാൻ വന്ന നഴ്‌സ് ആയിരുന്നു

കുറച്ച് ടാബ്ലറ്റ് തന്നു ഒപ്പം ട്യൂബിലേക്ക് ഒരു ഇന്ജെക്ഷനും ഷൈജു കോരി തന്ന കഞ്ഞി കുടിച്ചിറക്കി ഉറക്കത്തിലേക്ക് വഴുതുമ്പോഴും അനുവിന്റെ ആ തിരിഞ്ഞു നോക്കി ഉള്ള നടപ്പ് ആയിരുന്നു കണ്ണിൽ മൊത്തം..

അങ്ങനെ ആശുപത്രിയിലെ അവസാന ദിവസം അയ്യോ അങ്ങനെ അല്ല ഡിസ്ചാർജ് ദിവസം വന്നെത്തി.

അത് വരെ എല്ലാ ദിവസവും അനു മുടങ്ങാതെ അറ്റന്റൻസ് തന്നിരുന്നു

അവൾ വരുന്നത് കാണുമ്പോൾ തന്നെ അന്നത്തെ പകുതി വേദനയും മാറി കിട്ടും പിന്നെ പോവാൻ നേരം റേഷൻ പോലെ നെറ്റിയിൽ കിട്ടുന്ന ഉമ്മ. ആ ചുണ്ട് എന്റെ നെറ്റിയിൽ ചേരുമ്പോൾ കിട്ടുന്ന ആത്മസംതൃപ്തി, ആ സുഖം, അതിന് മാത്രം ആണ് ഇവിടത്തെ മുഷിപ്പുകളെ എല്ലാം എടുത്തു കാറ്റിൽ പറത്തിയിരുന്നത്.

അതിനിടക്ക് നമ്മുടെ ഡോക്ടറൂട്ടി എന്റെ നല്ല ചങ്ക് ആയി മാറിയിരുന്നു.

പേരു ജെസ്ന ഉമ്മച്ചികുട്ടി ആയിരുന്നെങ്കിലും ആള് കുറച്ച് മോഡേണ് ആയിരിന്നു

ചുരുക്കി പറഞ്ഞാൽ എന്റെ അനുവിന്റെ

💬 Comments

View all comments