നീലാംബരി 11 [കുഞ്ഞൻ]
📝 Ongoing
👁 206914 views ❤ 380 likes 💬 67 comments
നീലാംബരി 11
Neelambari Part 11 Author Kunjan
Click here to read Neelambari Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 | Part 8 | Part 9 | Part 10 |
ദേവി തമ്പുരാട്ടി ഐ സി യു വിന്റെ മുന്നിലെ കസേരയിൽ തളർന്നിരുന്നു... എന്ത് ചെയ്യണം എന്ന് ഒരു നിശ്ചയവും ഇല്ലായിരുന്നു... താൻ ഒരുപാട് സഹിച്ചും ക്ഷമിച്ചും വളർത്തിയ മകൾ ജീവിതത്തിനും മരണത്തിനും ഇടയിൽ... അതും തന്റെ ദുർവാശി കാരണം...
രൂപേഷിന്റെ മുഖത്ത് സങ്കടം ഇല്ലെങ്കിലും അവൻ അഭിനയിച്ചു... എസ് ഐ ഷിബി ചാക്കോ അത് മനസിലാക്കി എടുക്കുകയും ചെയ്തു...
ഓപ്പറേഷൻ തീയേറ്ററിനുള്ളിൽ നിന്ന് ചീഫ് സർജനും ന്യൂറോളജിസ്റ്റുമായ ഡോക്ടർ പരമേശ്വരൻ കർത്താ പുറത്തേക്ക് വന്നു... സൗത്ത് ഇന്ത്യയിലെ തന്നെ പ്രശസ്തനായ ന്യൂറോളജിസ്റ്റുകളിൽ ഒരാൾ...
ഡോക്ടറെ കണ്ട പാടെ ദേവി തമ്പുരാട്ടി ഓടി ചെന്നു.. കൂടെ മറ്റുള്ളവരും... വിവരം അറിഞ്ഞ് രജിത മേനോനും പിന്നെ ഓഫീസിലെ കുറച്ച് സ്റ്റാഫും എത്തിയിരുന്നു...
"ഡോക്ടർ..." ഈശ്വരനെ വിളിക്കുന്ന പോലെ തമ്പുരാട്ടി വിളിച്ചു...
"ഒന്നും പറയാൻ ആയിട്ടില്ല... 48 അവേഴ്സ്... അത് കഴിഞ്ഞ് പറയാം.." ആളുകളെ വകഞ്ഞ് മാറ്റി ഡോക്ടർ മുന്നോട്ട് നീങ്ങി...
ആശുപത്രിയുടെ തിരക്കുള്ള ഇടനാഴികളിൽ രണ്ടു കണ്ണുകൾ ചുവന്നു... പിന്നെ കുറുകി... തന്റെ ദൗത്യം പൂർണമായും വിജയിച്ചില്ല എന്നൊരു തോന്നൽ ആ മുഖത്ത് കണ്ടു...
"ഛെ..." അയാൾ പറഞ്ഞു...
ന
💬 Comments
View all comments