നീലാംബരി 13 [കുഞ്ഞൻ]
📝 Ongoing
👁 193258 views ❤ 357 likes 💬 79 comments
നീലാംബരി 13
Neelambari Part 13 Author Kunjan
Click here to read Neelambari Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 | Part 8 | Part 9 | Part 10 | Part 11 | Part 12 |
"ഉം... എന്ത് പറ്റി തമ്പുരാട്ടി... " ആ രൂപം സംസാരിച്ച് തുടങ്ങി.
ശബ്ദം കേട്ട് തമ്പുരാട്ടി തലപൊക്കി നോക്കി
"ഭാസ്കരൻ ചേട്ടാ... " നിലവിളി കലർന്ന ശബ്ദത്തിൽ ദേവി തമ്പുരാട്ടി വിളിച്ചു...
"എന്തിനാ തമ്പുരാട്ടി... പാവത്തിന്റെ ജീവൻ വച്ച് പന്താടിയത്... ഒന്നന്വേഷിക്കാമായിരുന്നില്ലേ... അവനെ കുറിച്ച്... എന്നിട്ട് പോരായിരുന്നോ ഈ സംഹാരം..." ഭാസ്കരൻ ചേട്ടന്റെ ശബ്ദത്തിൽ ഒരു പുച്ഛം കലർന്നിരുന്നു...
തമ്പുരാട്ടി എഴുന്നേറ്റു...
"അതിന് എങ്ങനെയാ... അതിനുള്ള സമയം ഒന്നും തമ്പ്രാട്ടി കൊച്ചിന് ഇല്ലാതായല്ലോ... അല്ലെ... "
ഭാസ്കരൻ ചേട്ടന്റെ രൂക്ഷമായ നോട്ടത്തിൽ നിന്നും തമ്പുരാട്ടിക്ക് കണ്ണുകൾ പിൻ വലിക്കേണ്ടി വന്നു...
"എന്നാലും തമ്പ്രാട്ടി... ഇത് കൊറേ കടന്ന് പോയി... ചെയ്യാൻ പാടില്ലാത്ത ഒരുപാട് തെറ്റുകൾക്ക് ഈ ഭാസ്ക്കരൻ കൂട്ട് നിന്നിട്ടുണ്ട്... ഒരു കവചം പോലെ കാത്തിട്ടുണ്ട്... അതിലൊക്കെ ഒരു ന്യായം തോന്നിയിരുന്നു... അല്ലെങ്കിൽ ഒരു നീതി.... പക്ഷെ ഇതിൽ തമ്പ്രാട്ടിക്ക് പങ്കുണ്ടെങ്കിൽ... " അയാൾ അവിശ്വസനീയ ഭാവത്തിൽ തലയാട്ടി...
"ഭാസ്കരൻ ചേട്ടാ..." തമ്പ്രാട്ടിയുടെ ശബ്ദത്തിൽ ഒരു അപേക്ഷ ഉണ്ടായിരുന്നു...
"
💬 Comments
View all comments