0%

Chapter Title : നീലാംബരി 16 [കുഞ്ഞൻ]

Author : കുഞ്ഞൻ Read All Parts 371

ചാക്കോയും കാറിൽ കേറിയതിനു ശേഷം രൂപാ തമ്പി പറഞ്ഞു... "ഷിബി ഇന്നുമുതൽ ഇവിടം നമ്മുടെ നിരീക്ഷണത്തിൽ ആവണം... " "അല്ല മാഡം... അറസ്റ്റ് ചെയ്യുകയല്ലേ നല്ലത്..." ഷിബി ചാക്കോ ചോദിച്ചു... "ഇപ്പൊ തമ്പുരാട്ടിയെ അറസ്റ്റ് ചെയ്‌താൽ അയാൾ രക്ഷപെടും... ഷംസുദ്ധീൻ... അത്രക്ക് പിടിപാടുണ്ട് അയാൾക്ക്... ഞാൻ ഇവിടേക്ക് സ്ഥലം മാറി വന്നതിന്റെ ഒരു കാരണം തന്നെ അതാണ്... " "മാഡം... മാഡം പറഞ്ഞു വരുന്നത്..." "അതെ... ഇലീഗൽ ബിസിനസ്... കോടിക്കണക്കിന് വരുന്ന ഹവാല ഇടപാടുകൾ... കള്ളനോട്ടും മയക്ക് മരുന്നും... ഇതെല്ലം ഷംസുദ്ധീൻ അറിയാതെ കേരളത്തിലേക്ക് വരുകയോ പോവുകയോ ചെയ്യുന്നില്ല... അയാൾ മാത്രല്ല... ഇതിനെല്ലാം ഒത്താശ ചെയ്യുന്ന ആരും അറിയാത്ത ഷംസുവിന്റെ ബുദ്ധി കേന്ദ്രവും... സെൻട്രൽ ഐ ബി യിൽ നിന്നുള്ള സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം തിരുവനന്തപുരത്ത് തമ്പടിക്കുന്നതും ഇതേ കാര്യം കൊണ്ടാണ്... " ഇതൊക്കെ കേട്ടിരുന്ന ഷിബി വാ പൊളിച്ചു പോയി... "ഷിബി നമ്മുക്ക് അവനെയങ്ങു പൊക്കിയാലോ..." "ലേശം ബുദ്ധിമുട്ടാ... പൊക്കിയാൽ പൊങ്ങുന്ന മൊതലല്ല... ഈ ഷംസുദ്ധീൻ..." അതേസമയം രൂപാ മാഡത്തിന്റെ മൈബൈൽ റിങ് ചെയ്തു... "ഹലോ..." "യെസ് കോശി... റിയലി... ഗുഡ് ജോബ്... വേണ്ടാ... അവനെ ആരും അറിയാതെ നമ്മുടെ പൊന്നിമലയിലെ രഹസ്യ താവളത്തിലേക്ക് മാറ്റിയെക്ക്... കോശി... ബി കെയർഫുൾ... നമ്മുടെ ആളുകൾ അല്ലാതെ വേറെ ആരും ഉണ്ടാവാൻ പാടില്ല " രൂപാ മാഡം ഫോൺ വെച്ചു... "എന്താ മാഡം... " ഷിബി ചാക്കോ ചോദിച്ചു... "ഒരു ഗുഡ് ന്യൂസ് ഉണ്ട്... താൻ പൊന്നി മലയിലേക്ക് വണ്ടി വിട്..." രൂപാ തമ്പി വളരെ സന്തോഷത്തിലായിരുന്നു... ഷിബി

💬 Comments

View all comments