Chapter Title : നീലാംബരി 16 [കുഞ്ഞൻ]
ശേഷം എനിക്ക് കിട്ടിയത് ഒരു വക്കീൽ നോട്ടീസ് ആയിരുന്നു... കോടതിയിലെത്തിയപ്പോ ആ നായിന്റെ മോൾ വിളിച്ചുപറഞ്ഞു എനിക്ക് ആണത്തം ഇല്ല എന്ന്... ഹും..." കൈലേഷ് ദേഷ്യത്തിൽ തിരിഞ്ഞു... "എന്നെ ഒന്ന് മനസിലാക്കാൻ ശ്രമിക്കായിരുന്നു അവൾക്ക്... ചെയ്തില്ല... എനിക്ക് നഷ്ടങ്ങളുടെ കണക്ക് മാത്രം... എന്റെ അമ്മ... ഹൃദയാഘാതം വന്ന് മരിച്ചു... അതിനു ശേഷം അച്ഛൻ എഴുന്നേറ്റ് നടന്നിട്ടില്ല... അതൊക്കെ ഞാൻ സഹിച്ചു... പക്ഷെ ചികിത്സക്ക് ശേഷം ഒരു ജീവിതം കെട്ടിപ്പടുക്കാൻ തുനിഞ്ഞ എനിക്ക് ലഭിച്ചത്... " കൈലേഷ് കണ്ണുകൾ അടച്ച് കണ്ണീർ തുടച്ച് കളഞ്ഞു.. "വർഷങ്ങൾക്ക് ശേഷം ഒരു വിവാഹാലോചനയുമായി ചെന്ന എനിക്ക് ആ വീട്ടിൽ നിന്നും ഇറങ്ങി പോന്നത് കത്തുന്ന നെഞ്ചുമായിട്ടായിരുന്നു... പെൺ വീട്ടുകാർ അന്വേഷിച്ചപ്പോ എന്റെ ചരിത്രം ഒരു ഭർത്താവിന് യോഗ്യതയുള്ളതല്ല എന്ന് മനസിലായി... അതുകൊണ്ട് അവരുടെ പെണ്ണിനെ കെട്ടിച്ച് തരാൻ ബുദ്ധിമുട്ട് ഉണ്ടെന്ന്... അന്ന് തിരുമാനിച്ചതാ അവളുടെ അന്ത്യം... ആദ്യം എന്റെ പെൺ സുഹൃത്ത് വഴി ഒരു വാടക കൊലയാളിയെ ഏർപ്പാടാക്കി... പക്ഷെ എന്റെ കണക്ക് കൂട്ടലുകൾ പിഴച്ചു... അന്തികൂട്ടിനു വന്നവൻ അമ്മക്ക് നായരായി എന്ന് പറഞ്ഞപോലെ... ഞാൻ കൊല്ലാൻ അയച്ചവൻ തന്നെ അവളുടെ കാവലിനായി നിന്നപ്പോ അവനേം വക വരുത്താൻ പല തവണ ശ്രമിച്ചു... ഒരിക്കൽ ഒരു ആക്‌സിഡന്റിൽ നിന്നും അവർ രണ്ടുപേരും കഷ്ടിച്ച് രക്ഷപെട്ടു... പിന്നെ ഒരുദിവസം അവരുടെ വീട്ടിൽ കേറി അറ്റാക്ക് ചെയ്യിച്ചു... പക്ഷെ അതിൽ നിന്നൊക്കെ വിദഗ്ദമായി അവർ രക്ഷപെട്ടു..." രജിത മേനോൻ ആകെ ചിന്താകുലയായി... നീലുവിന്റെ കഥ ഒരുവിധം അവൾക്കറിയാം... അമ്മയോടുപോലും പറയാത്തത് അവൾ തന്നോട് പറഞ്ഞിട്ടുണ്ട്...
💬 Comments
View all comments