0%

Chapter Title : നീലാംബരി 6 [കുഞ്ഞൻ]

Author : കുഞ്ഞൻ Read All Parts 871

"നിനക്ക് തോന്നുണ്ടോ... തമ്പുരാട്ടി ഇതിനു സമ്മതിക്കും എന്ന്... " അവൾ തോളിൽ നിന്നും തല എടുത്ത് അവന്റെ മുഖത്തേക്ക് നോക്കി... "പിന്നെ എന്ത് ചെയ്യാനാ ഉദ്ദേശം... " "അറിയില്ല... സാധാരണ ഒരു വീട്ടിൽ കേറി ചെന്ന് പെണ്ണ് ചോദിക്കുന്ന പോലെ ചോദിക്കാൻ പറ്റില്ലല്ലോ..." അവൻ എഴുന്നേറ്റ് ജനലിന്റെ അടുത്ത് പോയി നിന്നു... യൂക്കാലിപ്സ് മരങ്ങൾ തമ്മിൽ കോർത്ത് ചെറിയ ശബ്ദങ്ങൾ ഉണ്ടാക്കുന്നുണ്ടായിരുന്നു... നീലു പിന്നിലൂടെ വന്ന് അവനെ കെട്ടി പിടിച്ചുനിന്നു...

രാത്രീയുടെ യാമങ്ങൾ കടന്നു പോയികൊണ്ടിരുന്നു... ഉറക്കത്തിന്റെ ഒരു ലാഞ്ചന പോലും നീലാംബരിയുടെ കണ്ണുകളെ പുൽകുന്നുണ്ടായിരുന്നില്ല... അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു... വാച്ചിലേക്ക് നോക്കി... 12 മണിയാവുന്നു ... നാളെ സൺഡേ... ബോർ അടിച്ച് ചാവും... അവൾ ദീപന്റെ ഓർമയിലേക്ക് കടന്നു. അവനുമായുള്ള ഭാവി ജീവിതത്തിലെ കുളിർ മനസ്സിൽ നിറച്ച് കൊണ്ട് കണ്ണടച്ച് കിടന്നു... എന്തോ ഒരു ശബ്ദം അവളുടെ ആ സുഖമുള്ള സ്വപ്നത്തിന് മുറിവേൽപ്പിച്ചു... തന്റെ മുറിയുടെ ജനാലയുടെ അടുത്ത് നിന്നാണ് ശബ്ദം... "നീലു... നീലു..." പതിയെ ജനൽ പാളികളുടെ ചില്ലിൽ തട്ടുകയും ചെയ്യുന്നു... ആ ശബ്ദം തിരിച്ചറിയാൻ അവൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല... അവൾ കിടക്കയിൽ ഉരുണ്ടുകൊണ്ട് ജനലിന്റെ അടുത്തെത്തി. അവൾ ജനൽ പതിയെ തുറന്നു... ദീപന്റെ ചമ്മിയ മുഖം നിലാവെളിച്ചത്തിൽ അവൾ കണ്ടു... "ഉം എന്തെ... വലിയ മനക്കട്ടിയുള്ള ആളല്ലേ... ഉം ഉം..." പുരികം മുകളിലേക്കാക്കികൊണ്ട് കൊച്ചുകുട്ടിയുടെ മുഖഭാവത്തോടെ അവൾ ചോദിച്ചു... കമഴ്ന്നു കിടന്നു കാലുകൾ ഉയർത്തി ആട്ടികൊണ്ട് കിടന്ന നീലാംബരിയുടെ കണ്ണുകളിലേക്ക് ദീപൻ നോക്കി... ഈ ഒരു കാഴ്ചക്ക് വേണ്ടിയാണ്... അടുത്ത്

💬 Comments

View all comments