0%

Chapter Title : നീലാംബരി 7 [കുഞ്ഞൻ]

Author : കുഞ്ഞൻ Read All Parts 707

ഒരു നൊമ്പരം അവന് മനസിലായി... പക്ഷെ എന്തിന് എന്ന് മനസിലായി... "ചേട്ടാ..." പെട്ടെന്ന് ഭാസ്കരൻ ചേട്ടൻ അവന്റെ കോളറിൽ കേറി പിടിച്ചു... ആ വയസ്സൻ കൈയുടെ കരുത്ത് ദീപൻ അറിഞ്ഞു... "പന്നി... എന്താ നിന്റെ ഉദ്ദേശം..." "ഏയ് ഒരു ദുരുദ്ദേശവുമില്ല..." അവന്റെ കണ്ണിലെ ഭാവം കണ്ട അയാൾ കോളറിൽ നിന്ന് പിടി വിട്ടു... "ഉം..." അയാൾ ഒന്നിരുത്തി മൂളി... അയാൾ മുന്നോട്ട് നടന്നു... പിന്നെ പെട്ടെന്ന് നിന്നു... "ആരും അറിയണ്ടാ ഇപ്പൊ... അറിഞ്ഞാൽ ചിലപ്പോ കൊത്തിനുറുക്കി കുഴിച്ചു മൂടും... സൂക്ഷിച്ചോ ... അതൊരു പാവാ... " ഇത്രേം പറഞ്ഞ് അയാൾ വേഗത്തിൽ സെക്യൂരിറ്റി റൂമിലേക്ക് പോയി... ദീപന് ഒന്നും ശരിക്കങ്ങു മനസിലായില്ല എങ്കിലും ഭാസ്കരൻചേട്ടനും ഒരു പിടിവള്ളിയാണെന്ന് അവനു മനസിലായി. *************************************************************************************** കണ്ണുകളിലേക്ക് വെളിച്ചം വീഴുന്നത് മൂർത്തി പതിയെ അറിഞ്ഞു... തനിക്കെന്താണ് പറ്റിയത്.. താൻ എവിടെയാണ്... അയാളുടെ കണ്ണുകൾ പതിയെ തുറക്കപ്പെട്ടു... ഏതോ ഒരു പഴയകെട്ടിടത്തിന്റെ മുറി... അയാൾ ചുറ്റും നോക്കി... ഒന്നും മനസിലായില്ല... തലയിൽ നല്ല വേദന ... രജിതയുടെ വീടും മറ്റും ഓർമ്മ വന്നു... പൊടുന്നനെ അടികിട്ടിയ കാര്യവും ഓര്മ വന്നു... തല ഉഴിയാനായി കൈ എടുക്കാൻ നോക്കിയപ്പോഴാണ്... കസേരയിൽ ബന്ധിക്കപ്പെട്ട രീതിയിൽ താൻ ഇരിക്കുകയാണെന്നു മനസ്സിലായി... മുൻപിൽ ഒരു ടേബിളിൽ വെള്ളം ഇരിക്കുന്നത് കണ്ട് മൂർത്തിയുടെ തൊണ്ട കൂടുതൽ വരണ്ടു... അയാൾ ചുറ്റും നോക്കി... ആരെയും കണ്ടില്ല... മൂർത്തിക്ക് മനസ്സിലായി രജിത... അവളാണ് ഇതിനുപിന്നിൽ... സൈഡിൽ നിന്നും ഒരു കാൽ പെരുമാറ്റം കേട്ടു... അയാൾ അങ്ങോട്ട് നോക്കി... "എന്താണ് മൂർത്തി... ബിശേഷങ്ങൾ..." ഷംസു

💬 Comments

View all comments