നീലാംബരി 8 [കുഞ്ഞൻ]
📝 Ongoing
👁 190881 views ❤ 508 likes 💬 78 comments
നീലാംബരി 8
Neelambari Part 8 Author Kunjan
Click here to read Neelambari Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 |
ദീപന്റെ കാർ അതിവേഗതയിൽ പാഞ്ഞു... ഹൈവേയിൽ നിന്ന് ചെറു റോഡിലേക്ക് കയറി... അവൻ സൈഡിലേക്ക് നോക്കി... മൂർത്തി അവനെ നന്ദിയോടെ തിരിച്ച് നോക്കി.
"ദീപാ... നീ... നിന്നോട് നന്ദി പറയാൻ ഇപ്പൊ വാക്കുകൾ ഇല്ല... "
"നന്ദിയൊന്നും വേണ്ടാ സാർ... എനിക്കറിയേണ്ട കുറച്ച് കാര്യങ്ങൾ ഉണ്ട്... അതൊന്ന് പറഞ്ഞു തരണം... " വനാതിർത്തിയോട് അടുത്തുള്ള ഒരു ആളൊഴിഞ്ഞ സ്ഥലത്ത് വണ്ടി നിർത്തിക്കൊണ്ട് ദീപൻ പറഞ്ഞു...
മൂർത്തിയും കാറിൽ നിന്നിറങ്ങി...
"അകത്ത് നടന്ന സംഭാഷണങ്ങൾ ഒക്കെ ഞാൻ കേട്ടു... എനിക്കതിന്റെ സത്യാവസ്ഥ അറിയണം..." ദീപൻ പറഞ്ഞു
"ഞാൻ പറയാം... എല്ലാം... ഇനി ചിലപ്പോ എനിക്ക് പറയാൻ സാധിച്ചില്ലെങ്കിലോ..."
******************************************************************
മൂർത്തി പറഞ്ഞ കഥ
വർഷങ്ങൾക്ക് മുൻപ് രണ്ടു കൂട്ടുകാർ മലകേറി എസ്റ്റേറ്റിലെ പണിക്ക് വന്നു... ഷംസുവും... മൂർത്തിയും...
അന്ന് എസ്റ്റേറ്റ് ബ്രിട്ടീഷകാരനായ സായിപ്പിന്റെ ആയിരുന്നു... അയാളുടെ ഭാര്യ മാർഗരറ്റ്... കുട്ടികൾ ഇല്ലാതിരുന്ന ആ ദമ്പതികൾക്ക് ജീവിതം തന്നെ മടുപ്പായി തുടങ്ങിയപ്പോൾ ആ എസ്റ്റേറ്റ് വിൽക്കാൻ തീരുമാനിച്ചു... അത് മുഴുവൻ വാങ്ങാൻ അവസാനം ഒരാൾ വന്നു... രുദ്രപ്രതാപവർമ്മ... എന്ന വർമ്മ തമ്പ
💬 Comments
View all comments