Chapter Title : നീലാംബരി 9 [കുഞ്ഞൻ]
പോയി ഇരുന്നതാ..." അവൾ അലസമായി മറുപടി പറഞ്ഞു... "ഇനി നീ അവനോട് സംസാരിച്ചിരുന്നത് കണ്ടാൽ..." ഇടയിൽ ഒരു ഭീഷണി സ്വരത്തിൽ രൂപേഷ് പറഞ്ഞു... നീലുവിന്റെ കണ്ണുകളിൽ കോപം ജ്വലിച്ചു... "നീ ആരാടാ... എന്നോട് ആജ്ഞാപിക്കാൻ..." അവളുടെ കൈ അവന്റെ മുഖത്തിന് നേരെ ഓങ്ങി... പക്ഷെ ആ കൈ തമ്പുരാട്ടി പിടിച്ചു... "അമ്മേ... എന്താ അവൻ പറഞ്ഞതിൽ ഒരു തെറ്റുമില്ല... നീ ഇനി അവനോട് സംസാരിക്കരുത്..." "അത് അമ്മക്ക് എന്നോട് പറയാമായിരുന്നു... പക്ഷെ ഇവൻ... ഇവാൻ ആരാ എന്നെ അനുസരിപ്പിക്കാൻ..." നീലുദേഷ്യം കൊണ്ട് വിറച്ചു... "നീലു... നീ എത്ര ദേഷ്യപെട്ടിട്ടും കാര്യമില്ല..." തമ്പുരാട്ടി ആക്രോശിച്ചു... "തമ്പുരാട്ടി...അല്ലെങ്കിൽ എന്തിനാ ഇത്ര വിഷമിക്കുന്നെ... അവൻ വെറുമൊരു ജോലിക്കാരൻ... അവനെ അങ്ങ് പറഞ്ഞു വിട്ടേക്ക്... ഞാൻ കൊണ്ട് വരാം നല്ല ഡ്രൈവർമാരെ..." രൂപേഷ് പറഞ്ഞു "ഹാ അതാ നല്ലത്..." തമ്പുരാട്ടി പിന്തുണച്ചു... നീലുവിനെ ആരും അല്ലാതാക്കിയുള്ള രൂപേഷിന്റെ സംസാരം അവളെ കൂടുതൽ ചൊടിപ്പിച്ചു... "ഇവിടെ ഞാൻ തീരുമാനമെടുക്കും... എന്റെ ഡ്രൈവർ ആയി വേറെ ആരും വരാൻ പോണില്ല... പിന്നെ ആരും ആരെയും പിരിച്ച് വിടാൻ പോകുന്നില്ല... അങ്ങനെ പറിച്ചു വിടാനാണെങ്കിൽ എനിക്ക് വേറെ പലരെയും പിരിച്ചു വിടേണ്ടി വരും... " രൂപേഷിന്റെ മുഖത്തേക്ക് നോക്കി കൊണ്ട് നീലാംബരി ഉറച്ച സ്വരത്തിൽ പറഞ്ഞു... തമ്പുരാട്ടിയുടെ നെറ്റി ചുളിഞ്ഞു... ഇങ്ങനെയൊന്നും നീലു സംസാരിക്കാത്തതാണ്... "അതുകൊണ്ട് എന്നെ അനുസരിപ്പിക്കാൻ ആരും മുതിരണ്ടാ... ആരും...അതിനുള്ള അർഹത തല്ക്കാലം ആർക്കും ഇല്ല..." അവൾ അമ്മയെ പാളി നോക്കികൊണ്ട് പറഞ്ഞു... "നീലു..." ദേവി തമ്പുരാട്ടിയുടെ ഒച്ച ഉയർന്നു... "അമ്മ ദേഷ്യപ്പെടേണ്ട... എന്റെ
💬 Comments
View all comments