Chapter Title : നീലച്ചിറകുള്ള മോഹങ്ങൾ 1 [ഒലിവർ]
ഇപ്പോഴത്തെ ഈ ടെൻഷൻ പകുതി കുറഞ്ഞേനെ.”
ഗോകുലിന്റെ മുഖത്ത് ഒരു മ്ലാനത പടർന്നു. അവൻ ശാന്തമായി പറഞ്ഞു: “അത് മാഡം സന്തോഷം കൊണ്ട് തന്നതല്ലല്ലോ. ഇന്നലത്തെ കാര്യങ്ങൾ ആരോടും പറയരുതെന്ന് കരുതി തന്ന കൈക്കൂലിയല്ലേ? എനിക്ക് അധ്വാനിച്ച് കിട്ടുന്ന പണം മതി മാഡം. വിയർപ്പ് പറ്റാത്തത് വാങ്ങിത്തിന്ന് എനിക്ക് ശീലമില്ല.”
അവന്റെ മറുപടിയിലെ നേരിയ പരിഹാസത്തിൽ അനുപമ ഒന്ന് തളർന്നുപോയി. കാറിനുള്ളിൽ വീണ്ടും നിശബ്ദത പടർന്നു. പക്ഷേ ഇത്തവണ ആ നിശബ്ദതയ്ക്ക് മുമ്പത്തേതിനേക്കാൾ വലിയൊരു ഗൗരവമുണ്ടായിരുന്നു.
“” ഗോകുൽ, വണ്ടി ബീച്ചിലേക്ക് വിട്ടോളൂ..!””
അവനോട് അത് പറയുമ്പോൾ അവിടെ ചെന്നാലെങ്കിലും മനസ്സിന് അൽപം സമാധാനം കിട്ടിയിരുന്നെങ്കിൽ എന്നാണ് അനുപമ ചിന്തിച്ചത്.
ബീച്ചിൽ എത്തി കാർ ഒരു സൈഡിൽ പാർക്ക് ചെയ്തു.. ഗോകുൽ കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങി കാറിൽ ചാരി നിന്നു.. അനുപമയുടെ നിർദ്ദേശപ്രകാരം അധികം ആളുകൾ വരാത്ത ഒരു സ്ഥലം ആയിരുന്നു അത്.. അരവിന്ദും ഭാര്യ അനുപമയും പലർക്കും സുപരിചിതരാണ്. അതുകൊണ്ടുതന്നെ തിരക്കുള്ള സ്ഥലത്തേക്ക് ചെല്ലുന്നതത്ര നല്ലതായിരിക്കില്ല എന്ന് അനുപമയ്ക്ക് തോന്നി.. താനെന്ത് ചെയ്താലും അതെല്ലാം അരവിന്ദന്റെ ചെവിയിൽ എത്തിക്കാൻ ധാരാളം ആളുകളുണ്ട്. പക്ഷേ പക്ഷേ അരവിന്ദ് എന്ത് ചെയ്താലും താൻ ഒന്നും അറിയുന്നില്ലെന്ന് മാത്രം…
അനുപമ ഗോകുലിനെ നോക്കി. അവൻ മനപൂർവ്വം ഗോകുലിനെ നോക്കിയില്ല. നേരത്തെ താൻ ദേഷ്യപ്പെട്ടതിന്റെ നീരസം മനസ്സിൽ കിടക്കുന്നത് കൊണ്ടാവാം എന്ന് അനുപമയ്ക്ക് തോന്നി.
“ ഗോകുൽ നമുക്കൊന്ന് നടക്കാം….”
അവൻ അത്ഭുതത്തോടെ അവളെ നോക്കി. ഒന്നും മിണ്ടാതെ അവൻ അനുപമയോടൊപ്പം ബീച്ചിലേക്ക് നടന്നു.
“ഗോകുലിന് എന്നെക്കുറിച്ച് എന്തറിയാം? നേരത്തെ
💬 Comments
View all comments