Chapter Title : നീലച്ചിറകുള്ള മോഹങ്ങൾ 2 [ഒലിവർ]
ഓരോ പൊളപ്പെടുക്കും! അത് മാറ്റാൻ ഏത് വൃത്തികെട്ട ന്യായവും പറയും. അവൾക്ക് മക്കളെയൊണ്ടാക്കാൻ ഞാൻ വേണം! സുഖിക്കാൻ കെട്ടിയോനും! എക്സ്പീരിയൻസ് ഉള്ളവൻ നന്നായി സുഖിപ്പിച്ചപ്പോൾ നീ നിന്റെ വൈരാഗ്യമൊക്കെ മറന്ന് അയാളെ പൂവിട്ട് പൂജിക്കാൻ തുടങ്ങിയതൊക്കെ അറിഞ്ഞുതന്നെയാടി ഞാൻ വന്നത്!"
ആ ക്രൂരമായ വാക്കുകൾ കേട്ട് അനുപമ തകർന്നുപോയി. കണ്ണുകളിൽ നിന്ന് വെള്ളം ഒഴുകുന്നുണ്ടായിരുന്നു. പക്ഷേ അത് സങ്കടം കൊണ്ടായിരുന്നില്ല, ഗോകുലിന്റെ ഉള്ളിലെ അതേ കലി തന്നെയായിരുന്നു അവളുടെ ഉള്ളിലും. സ്വന്തം ശരീരം ഉപയോഗിച്ചും അവൾ നടത്തുന്ന ആ വലിയ പോരാട്ടത്തെയും തന്ത്രത്തെയുമൊക്കെ അവൻ ഇത്രയും നീചമായി ചിത്രീകരിച്ചല്ലോ എന്നോർത്തപ്പോൾ അവൾക്ക് വല്ലാത്തൊരു അമർഷം തോന്നി..
"ഞാൻ അതൊക്കെ ആസ്വദിച്ചെന്നാണോ നീ കരുതുന്നത്?" അവൾ വിറയലോടെ ചോദിച്ചു. "അവിടെ മനസ്സോടെ ഞാൻ കിടന്നുകൊടുത്തത് അയാൾക്കായിരുന്നെന്ന് നിനക്ക് ശരിക്കും തോന്നുന്നുണ്ടോ?" ഒരു പോരുകോഴിയെപ്പോലെ മുന്നോട്ട് കയറിനിന്ന് അവന്റെ കണ്ണുകളിലേക്ക് നോക്കിയായിരുന്നു ആ ചോദ്യം.
"എന്റെ കണ്ണ് കൊണ്ട് കണ്ടതാ... ചെവി കൊണ്ട് കേട്ടതാ!" അവൻ തറപ്പിച്ചു പറഞ്ഞു.
"നീ ഒന്നും കേട്ടിട്ടില്ല! കാണുന്നതും കേൾക്കുന്നതും ഒന്നുമല്ല സത്യം!" അവൾ നിലവിളിച്ചു. "എന്റെ മനസ്സിൽ എന്താ നടക്കുന്നതെന്ന് നിനക്കറിയില്ല! അയാൾക്കൊപ്പം കിടന്നതിന്റെ കൂലി എന്താണെന്ന് നിനക്ക് ചിന്തിക്കാൻ പോലും പറ്റില്ല!"
"എനിക്ക് അറിയുകയും വേണ്ട!" അവൻ ഒച്ചവെച്ചു. "മുതലാളി ഇല്ലാത്തപ്പോൾ അവന്റെ എച്ചിൽ തിന്നാനുള്ള പട്ടിയല്ല ഡ്രൈവർ!”
പെട്ടെന്നാണ് അവളുടെ കൈ അവന്റെ കവിളത്ത് ആഞ്ഞടിച്ചത്. ഒരു വെടിയൊച്ച പോലെ ആ മുറിയിൽ അത് മുഴങ്ങി.
ഇരുവരും ശ്വാസമടക്കിപ്പിടിച്ച് അനങ്ങാതെ നിന്നു. ഗോകുലിന്റെ കവിളിൽ ചുവന്ന പാട് തെളിഞ്ഞുവന്നു. അത്രമേൽ ശക്തമായ അടിയായിരുന്നതിനാൽ അതിന്റെ നീറ്റൽ കഠിനമായിരുന്നു. അതിന് സമാനമായൊരു നീറ്റൽ അനുപമയുടെ കണ്ണുകളിലും ആളിക്കത്തുന്നുണ്ടായിരുന്നു. അവളുടെ കൈ വായുവിൽ വിറച്ചുകൊണ്ടിരുന്നു.
"ഇറങ്ങിപ്പോ," അവൾ പതിഞ്ഞ ശബ്ദത്തിൽ മന്ത്രിച്ചു. "എന്റെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോടാ പട്ടി!"
ഗോകുൽ അവളെ ഒന്നുറ്റുനോക്കിയിട്ട്, ചവിട്ടിക്കുലുക്കി അവിടെനിന്ന് ഇറങ്ങിപ്പോയി.
*****
ബാംഗ്ലൂരിൽ ഫ്ലൈറ്റ് ഇറങ്ങിയ ആ വൈകുന്നേരം അരവിന്ദിന് വല്ലാത്തൊരു മടുപ്പായിരുന്നു. മോമോസ് ഉണ്ടാക്കുന്ന എണ്ണയുടെയും വണ്ടികളുടെ പുകയുടെയും ഗന്ധം ഒരുപാട് ശ്വസിച്ചപ്പോൾ അരവിന്ദിന്റെ ഉള്ളിലെ
💬 Comments
View all comments