Chapter Title : നീലച്ചിറകുള്ള മോഹങ്ങൾ 2 [ഒലിവർ]
നീയായിരുന്നോ?” തൃശ്ശൂർ ചുവ കലർന്ന ആ സ്വരത്തിന് വല്ലാത്തൊരു ഈണമുണ്ടായിരുന്നു. “എനിക്ക് മനസ്സിലായില്ല കേട്ടോ. ഞാൻ കരുതിയത്...” ബാക്കി പൂർത്തിയാക്കാതെ അവരൊന്ന് നിവർന്നു നിന്നു. “ഞാൻ ഗീത.”
“ ഓക്കെ മാഡം... ഞാൻ ഗോകുൽ,” അവൻ ചെറുതായിട്ടൊന്ന് തലയാട്ടി.
“ഓ! ഈ മാഡമെന്നൊക്കെ വിളിച്ച് എന്നെ അങ്ങ് പൊക്കല്ലേ,” അവർ ഒന്ന് പൊട്ടിച്ചിരിച്ചു. കയ്യിലെ മൂന്ന് സ്വർണ്ണവളകളും ആ ചിരിക്കൊപ്പം ചെറുതായി കിലുങ്ങി. “ഗീതയെന്ന് വിളിച്ചാൽ മതി. സീനിയറാണെങ്കിലും നമ്മളൊക്കെ ശമ്പളക്കാര് തന്നെയാ. ഇനി നിനക്കങ്ങനെ വിളിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ ‘ഗീതേച്ചി’ എന്ന് വിളിച്ചോ.” അനുപമയുടെ നെഞ്ചിൽ കനലായി നിൽക്കുന്ന ആ പേര് അവർ അത്ര കൂളായിട്ടാണ് പറഞ്ഞത്. ചിരിച്ചുകൊണ്ട് കഴുത്തറുക്കുന്ന ഇനമാണ് ഈ നിൽക്കുന്നതെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാവും.
ശീലിച്ചുപോയ മര്യാദയോടെ പുറകിലെ ഡോർ തുറന്നുകൊടുക്കാൻ വേണ്ടി അവൻ സീറ്റിൽ നിന്ന് എഴുന്നേറ്റു. “സീറ്റ് ഇതാണ് മാഡം.”
“ഓ.. ദേ പിന്നേം മാഡം!,” അവർ കൈ വീശി. “ഞാൻ മുന്നിലിരുന്നോളാം. ദൂരയാത്രയല്ലേ, പിന്നിലിരുന്നാൽ എനിക്ക് ഉറക്കം വരും... തന്നെയുമല്ല,” അവർ ഒന്ന് കണ്ണിറുക്കി ചിരിച്ചു, “മുന്നിലിരുന്നാൽ നമുക്ക് ഓരോന്ന് മിണ്ടിയും പറഞ്ഞുമിരിക്കാമല്ലോ.”
അവനൊന്ന് പകച്ചുനിന്നു.
“എന്താ സാറിന് എന്നെ മുന്നിലിരുത്താൻ മടിയാണോ? മടിയിൽ ഒന്നുമിരുത്തണ്ട... മുന്നിലിരുത്തിയാ മതി!” ആ ഓവർ സ്മാർട്ട്നെസ്സ് കണ്ടപ്പോൾ ഗോകുലിന് നല്ല ഈർഷ്യ തോന്നി. എന്നാലും തോൽവി സമ്മതിച്ചെന്ന പോലെ അവൻ ഡ്രൈവിംഗ് സീറ്റിലിരുന്നു. അവന് അത്ര ഇഷ്ടപ്പെട്ടില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെ, ആ മുഖത്തെ ശുണ്ഠി കണ്ട് രസിച്ച് അവർ ട്രോളി ബാഗ് പിന്നിൽ വെച്ചിട്ട് വന്ന് മുന്നിൽ ഇരുന്നു.
അവരണിഞ്ഞ സ്പ്രേയുടെ ഗന്ധം
💬 Comments
View all comments