Chapter Title : നീലച്ചിറകുള്ള മോഹങ്ങൾ 2 [ഒലിവർ]
ബാക്കിയുണ്ടല്ലോ…. നമുക്ക് സെറ്റാക്കാം.”
“എടീ അത് കിട്ടിയേ പറ്റൂ.. അതൊന്ന് കയ്യിൽ കിട്ടിയാലേ ബാക്കി കാര്യങ്ങൾ നീങ്ങൂ… അറിയാല്ലോ...”
“ഞാനേറ്റു… നീ ധൈര്യമായിട്ടിരിക്ക്..”
ഫോൺ കട്ട് ചെയ്ത് അവൾ ബാത്റൂമിലെ കണ്ണാടിയിൽ നോക്കി ചുണ്ടിലെ ലിപ്സ്റ്റിക് ഒന്നുകൂടി മിനുക്കി. പതുക്കെ കുലുങ്ങി നടന്ന് അവൾ ടേബിളിനടുത്തെത്തി. അപ്പോഴേക്കും ബിരിയാണിയും സാൻവിച്ചും എത്തിയിരുന്നു. ഗോകുൽ എന്തോ വലിയ ജോലി തീർക്കണമല്ലോ എന്ന മട്ടിൽ അതിൽ നോക്കിയിരിക്കുകയാണ്. ഗീത തന്റെ ചുരിദാർ ഒന്നൊതുക്കി, ആ വശ്യമായ ചിരിയോടെ അവന്റെ മുന്നിലിരുന്നു.
അവൾക്കിടയിൽ ആകെ ഒരു വല്ലാത്ത നിശബ്ദതയായിരുന്നു. ഹൈവേയിലെ ആ യാത്രയും, കുറച്ചു മുൻപ് കാറിൽ വെച്ച് താൻ അനുഭവിച്ച ആ ഒരു അവസ്ഥയും ഗോകുലിന്റെ ഉള്ളിൽ ഒരു ഭാരം പോലെ നീറിക്കൊണ്ടിരുന്നു.
അവൾ ബിരിയാണി പ്ലേറ്റിലേക്ക് വിളമ്പി നല്ല ഉഷാറായി കഴിക്കാൻ തുടങ്ങി. ഓരോ തരി ചോറും വല്ലാത്തൊരു രസത്തോടെയാണ് അവൾ ആസ്വദിക്കുന്നത്. പക്ഷേ, ഗോകുലിന് വിശപ്പൊക്കെ പണ്ടേ പോയിക്കഴിഞ്ഞിരുന്നു. അവൻ കയ്യിലിരുന്ന സാൻവിച്ച് വെറുതെ തിരിച്ചും മറിച്ചും നോക്കി അവിടെയിരുന്നു.
“അരവിന്ദ് നിന്നെക്കുറിച്ച് കുറച്ചു കാര്യങ്ങളൊക്കെ എന്നോട് പറഞ്ഞിട്ടുണ്ട് കേട്ടോ,” മട്ടൻ കഷണം കടിച്ചു ചവയ്ക്കുന്നതിനിടയിൽ ഗീത സംസാരം തുടങ്ങി. “പേടിക്കണ്ട, മോശമായിട്ടൊന്നുമല്ല. നീ നല്ല അന്തസ്സുള്ള പയ്യനാണെന്നും കഠിനാധ്വാനിയാണെന്നുമൊക്കെ അവൻ പറഞ്ഞു. പിന്നെ... പാലക്കാട് നിനക്കൊരു പ്രേമം ഉണ്ടായിരുന്ന കാര്യവും അവൻ സൂചിപ്പിച്ചു.”
അതു കേട്ടതും ഗോകുലിന്റെ കൈകൾ പെട്ടെന്ന് നിശ്ചലമായി. പക്ഷേ തല ഉയർത്തി നോക്കിയില്ല.
“പിന്നെ അവൻ പറഞ്ഞത്...” ഗ്ലാസെടുത്ത് വെള്ളം കുടിച്ചുകൊണ്ട് അവൾ തുടർന്നു. “നീയൊരു പാവം നിഷ്കു ആയതുകൊണ്ട് ഒടുക്കം
💬 Comments
View all comments