Chapter Title : നീലക്കണ്ണുള്ള രാജകുമാരി 2 [നന്ദൻ]
നെറ്റിയിൽ ചന്ദനക്കുറി തൊടുവിച്ച് കൊണ്ട്..... "നന്ദേട്ടാ..... എന്തോ സർപ്രൈസ് തരാമെന്ന് പറഞ്ഞിട്ട്"......?
ഞാൻ :" സർപ്രൈസ് ഒന്നുമല്ലടോ .... ഒരു കാര്യം കാണിച്ചു തരാം.... താൻ വാ".......
അവളുടെ കയ്യും പിടിച്ച് ക്ഷേത്രമതിൽ കെട്ടിനപ്പുറത്തേയ്ക്ക്....കയ് ചൂണ്ടിക്കാണിച്ച് അഞ്ജലിയെയും കൊണ്ട് അവിടേയ്ക്ക് നടന്നു.......
"ആ വലിയ പുരയിടത്തിന്റെ ഒത്തനടുക്ക് പഴയകാലത്തെ ഓർമിപ്പിക്കുന്ന.....തടിയിൽ കൊത്തിയ ചിത്രപണികളോട് കൂടിയ...തൂണുകളും ഭിത്തികളു മുള്ള ......കാടുപോലെ ചെടികളും പുല്ലുകളും മേൽക്കൂരയിലേക്ക് വളർന്ന്... ഉണങ്ങിയ നാളികേരങ്ങളും .....കരിയോലകളും... കൊതുമ്പുകളും മച്ചങ്ങകളും വീണ് വികൃതമായ്.... ചിതലരിച്ച് നശിച്ചു കഴിഞ്ഞിരുന്ന... ഒരു പഴയ തറവാടിന്റെ മുറ്റത്തേയ്ക്കാണവർ ചെന്ന് നിന്നത്".....
ഒന്നും മനസ്സിലാവാതെ അഞ്‌ജലി എന്റെ മുഖത്തേക്ക് നോക്കി......അവളുടെ തോളിൽ കയ്യിട്ട്
ഞാൻ : "ഇതാണ് മോളെ അച്ചു.... ഈ നന്ദൻ ജനിച്ച് .... പിച്ചവെച്ച്.... ഓടിക്കളിച്ച് വളർന്ന പനയ്ക്കൽ തറവാട്"....
അഞ്‌ജലി വിശ്വസിക്കാനാവാതെന്നപ്പോലെ.... ഉണ്ടക്കണ്ണുകൾ വിരിയിച്ച്...ആ പഴയ വീടിന്റെ ഭംഗിയും ഇപ്പോഴത്തെ അവസ്ഥയും നോക്കി നിന്നു... പിന്നെ തിരിഞ്ഞ് എന്നെനോക്കി..
അഞ്‌ജലി : "സത്യമായിട്ടും ഇത് നന്ദേട്ടന്റെ വീടാണോ"...?
ഞാൻ : "മ്മ്... അതെ സത്യം......ഇഷ്ടപ്പെട്ടോ"....?
അഞ്‌ജലി : "സത്യമായിട്ടും ഒത്തിരി ഇഷ്ടായ്... ഇത്രയും ഭംഗിയുള്ള വീട് എന്തിനാ ഏട്ടാ നശിപ്പിക്കുന്നത് ".... ഇത് ശരിയാക്കിയാൽ പോരായിരുന്നോ...? അല്ലെങ്കിൽ ഇത്രെയും സ്ഥലം ഉണ്ടായിട്ട് ഇവിടെ വീട് വെച്ചാൽ പോരായിരുന്നോ നന്ദേട്ടന്" ...?
അവളുടെ വാ തോരാതെയുള്ള സംസാരം കേട്ട് ചിരിച്ചുകൊണ്ട്
ഞാൻ : "തനിക്കങ്ങ് പിടിച്ചു പോയെന്ന് തോന്നുന്നല്ലോ...."അതൊക്കെ വലിയ കഥയാണ്...... താൻ വാ വഴിയേ പറയാം"...
അഞ്‌ജലി : " മ്മ്.....സത്യം ഒത്തിരി ഇഷ്ടപ്പെട്ടു... എനിക്ക് ഇങ്ങനെ
💬 Comments
View all comments