Chapter Title : നീലക്കണ്ണുള്ള രാജകുമാരി 3 [നന്ദൻ]
മനസ്സിൽ വിശ്വട്ടനോടുള്ള വെറുപ്പ് പതുക്കെ അലിഞ്ഞില്ലാതാവുന്നതായി അവൾക്ക് തോന്നി....വിശ്വേട്ടൻ തന്നെ കാമിക്കുന്നുവോ.....? ഓർത്തപ്പോഴേക്കും നയനയുടെ മനസ്സിലും ശരീരത്തിലും..... ചെറിയ വിറയലും രോമാഞ്ചവും അറിയാതെ ഉയർന്നു പൊന്തി .".......
"ആ രാത്രിയിൽ നയന വിശ്വനാഥന്റെ whatsaap ബ്ലോക്ക് മാറ്റിയിരുന്നു .....വിശ്വൻ ഓൺലൈൻ ഉണ്ടായിരുന്നതിനാൽ വെറുതെ ഒരു ഹായ് അയച്ചു .....കാത്തിരുന്ന പോലെ ഉടനടി റിപ്ലൈയും വന്നു.....വിശ്വട്ടനോടുള്ള തെറ്റിദ്ധാരണ മാറിയതിനാൽ... പിന്നീട് നയനയുടെ പെരുമാറ്റത്തിലും മെസ്സേജിലും പ്രകടമായ മാറ്റം വന്ന് തുടങ്ങിയത് വിശ്വനാഥനും ശ്രദ്ധിച്ചു .... തന്നോട് പഴയപോലെ ചിരിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യുന്ന നയനയെ ഓർത്ത് വിശ്വൻ ത്രില്ലടിച്ചു കഴിഞ്ഞിരുന്നു ... പിന്നീടുള്ള ദിവസങ്ങളിലെ ചാറ്റിലൂടെ നയനയും വിശ്വനും കൂടുതൽ അടുത്തിരുന്നു ....പിന്നീടത് ഫോൺ വിളികളായ് മാറി.... പലപ്പോഴുമുള്ള കൂടി കാഴ്ചകളിൽ....സൗഹൃദം പതിയെ അവിഹിതത്തിലേക്കു വഴിമാറാൻ തുടങ്ങിയിരുന്നു......" ഇടയ്ക്ക് ഗിരിയേട്ടനേയും മക്കളെയും കുറിച്ചോർക്കുമ്പോൾ തന്റെ മനസ്സ് ചിലപ്പോഴെങ്കിലും പുറകിലേക്ക് വലിക്കാറുണ്ടെങ്കിലും.....വിശ്വന്റെ പ്രേമ സംഭാഷണങ്ങളിൽ നയന വീണു പോയിരുന്നു ....
വിശ്വേട്ടന്റെ പ്രണയ വെളിപ്പെടുത്തലിന് ശേഷവും.. നയന തിരിച്ചു മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും... തന്റെ മേൽ പ്രണയത്തിന്റെ അധികാരം വിശ്വേട്ടൻ കാണിച്ചു തുടങ്ങിയിരുന്നു ..പിന്നീട് നേരിൽ കണ്ടുമുട്ടുന്ന അവസരങ്ങളിലെല്ലാം വിശ്വേട്ടൻ തന്നോട് കൂടുതൽ ഇടപഴകാനും.. അറിയാതെ ന്നവണ്ണം ശരീരത്തിൽ സ്പർശിക്കാനുമൊക്കെ തുടങ്ങിയിരുന്നു... അത് മൗനമായി അംഗീകരിച്ച് അനുഭവിക്കുകയായിരുന്നു താൻ ഇതുവരെ ചെയ്തത്....
അങ്ങനെയിരിക്കെയാണ് പനയ്ക്കൽ തറവാടിന്റെ... അവസ്ഥയെക്കുറിച്ച് അഞ്ജലി വിശ്വനാഥനോട് പറഞ്ഞത്..അഞ്ജലിയേയും നയനയേയും കാണാൻ കഴിയുമല്ലോ എന്നോർത്താണ്...വിശ്വൻ അത് ഏറ്റെടുത്തത് .... അങ്ങനെ പനയ്ക്കൽ തറവാടിന്റെ റെനോവേഷൻ തീരുന്ന ദിവസമായിരുന്നതിനാൽ നയനയും ഗിരിയും എത്തിയിരുന്നു ... കുറച്ചു പെയിന്റിംഗ് ബാലൻസ് ഉണ്ടായിരുന്നതിനാൽ
💬 Comments
View all comments