0%

Chapter Title : നീലക്കണ്ണുള്ള രാജകുമാരി 3 [നന്ദൻ]

Author : kkstories Read All Parts 748

എന്താ കാര്യം"...?

അഞ്‌ജലി : " അത്.. എന്റെ വള ചെറുതായിട്ട് ഒടിഞ്ഞിട്ടുണ്ട് ഒന്ന് വിളക്കിക്കണം " ..

ഞാൻ :  "ഇപ്പോഴാണല്ലോ അതിന് ടൈം....? നേരത്തെ ഇറങ്ങണമായിരുന്നു ... നാളെ തിരിച്ചു വരുമ്പോൾ ചെയ്യാം." ..

അഞ്‌ജലി അതിന് മറുപടി ഒന്നും പറഞ്ഞില്ല .... അവൾ ദേഷ്യത്തിൽ ആണെന്ന് എനിക്കറിയാ മായിരുന്നു.... കായംകുളം ആയപ്പോൾ വൈകിട്ടത്തെ കലാപരിപാടിയ്ക്ക് വേണ്ടി ഇറച്ചിയും മീനും ഒക്കെ വാങ്ങി.. അപ്പോഴും അഞ്ജലിയുടെ മുഖം കടന്നൽ കുത്തിയ പോലെ... വീർപ്പിച്ചു എന്നെ ദേഷ്യത്തോടെ നോക്കുന്നത് കണ്ടപ്പോൾ ഞാൻ ചിരിച്ചുപോയി..

അഞ്‌ജലി : " ചിരിക്കണ്ട നന്ദേട്ടാ... എനിക്ക് വലിയ തമാശയായി തോന്നുന്നില്ല ഇതൊന്നും.. നിങ്ങളുടെ കാര്യങ്ങൾക്ക് സമയം ഉണ്ടല്ലോ... അല്ലെ.."? എന്നെ നാണം കെടുത്താൻ ആയിട്ട്.... വിപിന്റെ മുന്നിൽ എങ്ങാനും വച്ചു കുടിക്കുന്നത് ഞാൻ കണ്ടാൽ.... പിന്നെ പറയണ്ടല്ലോ"...?...

ഞാൻ : " അത്‌ പിന്നെ വിപിൻ ആദ്യമായിട്ട് വരുന്നതല്ലേടി ...? "...വൈകിട്ട് ചെറിയ കലാപരിപാടി ഒക്കെ ഇല്ലെങ്കിൽ പിന്നെ എന്ത്‌ വിരുന്നാണ് മോളെ ... നിന്റെ ആ കാട്ടുമുക്കിൽ ഇത്രയും ഫ്രഷ് സാധനം കിട്ടില്ലല്ലോ......പിണങ്ങാതെന്റെ മോളെ ".. നാളെ വരുമ്പോൾ നിന്റെ വള ശരിയാക്കിയിട്ടേ നമ്മൾ പോകു പോരെ".... എന്നും പറഞ്ഞ് അവളുടെ കവിളിൽ നുള്ളൂ കൊടുത്തു... (രണ്ടെണ്ണം കൂടുതൽ അടിക്കാൻ ഉള്ള മുൻ‌കൂർ ജാമ്യം എടുക്കൽ കൂടിയായിരുന്നു)അഞ്ജലി ചിരിച്ചു പോയിരുന്നു.. അതിന് മറുപടി എന്നോണം.... "ആൾക്കാര് നോക്കുന്നുണ്ട്.. ട്ടോ ".. ന്ന്.. പറഞ്ഞ് കയ്യിൽ നല്ല ഒരു അടിയും പിച്ചുമാണ് തന്നത്.....

ഞങ്ങൾ ഇല്ലിയ്ക്കൽ എത്തുമ്പോഴേക്കും  1 മണി കഴിഞ്ഞിരുന്നു ... അപ്പുവും അഞ്ജനയും മുറ്റത്ത്‌ നിന്ന് കളിയ്ക്കുന്നുണ്ട്...കളപ്പുരയുടെ മുന്നിൽ വിപിനും  വിശ്വേട്ടനും കൂടെ ആതിരചേച്ചിയും അരുണിമയും ഇരിപ്പുണ്ട് ... ഞങ്ങളെ കണ്ട് വിശ്വേട്ടനും  വിപിനും കൈപൊക്കി കാണിച്ചു ...

" ആതി .. ദാ വന്നു രണ്ട് വിരുന്നുകാര് "...ഇത്ര നേരത്തെ എന്തിനാണ് വന്നത് രണ്ടുപേരും....ഫ്ലൈറ്റ് കിട്ടിയത് ഇപ്പോഴാണോ.".? വിശ്വേട്ടൻ കളിയാക്കി പറയുന്നത് കേട്ട് അവരെല്ലാവരും ചിരിച്ചു... വിശ്വേട്ടന്റെ കയ്യിലെ ഗ്ലാസ്‌ കണ്ടപ്പോൾ മനസ്സിലായി  അവിടെ കുപ്പി പൊട്ടി

💬 Comments

View all comments