Chapter Title : നീലക്കണ്ണുള്ള രാജകുമാരി 3 [നന്ദൻ]
" നല്ലമുറിവാണ്... 4 സ്റ്റിച് ഇടേണ്ടി വരും... ഇതെന്ത് പറ്റിയതാണ്... വല്ല പ്രശ്നവും ഉണ്ടോ.. പോലീസിനെ അറിയിക്കേണ്ടി വരുമോ എന്നറിയാൻ ആണ്...കത്തികൊണ്ട് വരഞ്ഞപോലെയുണ്ട് അതാണ്..
ഡോക്ടറുടെ വാക്കുകൾ കേട്ട്
വിപിൻ : "അയ്യോ ഡോക്ടർ വേറെ പ്രശ്നങ്ങൾ ഒന്നുമില്ല.. വീട്ടിൽ വച്ച് പറ്റിയതാണ്..ഒരു ആക്സിഡന്റ്..അല്ലാതെ ഒന്നുമില്ല."..
"മ്മ്... മൂളി... എന്നെ നോക്കി ഡോക്ടർ..."കൂടുതൽ സംസാരിക്കേണ്ട... സ്ട്രെയിൻ എടുക്കാതെ നോക്കണം....." നഴ്സിനോട് എന്തൊക്കെയോ പറഞ്ഞ് ഡോക്ടർ പോയി...
കരഞ്ഞുകലങ്ങിയ കണ്ണുകളുമായ് അഞ്ജലി നന്ദന്റെ അടുത്തേക്ക് വന്ന് കട്ടിലിൽ ഇരുന്നു..വലതുകയ്യിൽ പിടിച്ചതും .. മുറിവിന്റെ വേദന കടിച്ചമർത്തി... മുഖം കടുപ്പിച്ച് ദേഷ്യത്തോടെ കൈതട്ടിമാറ്റിക്കൊണ്ട്....
നന്ദൻ : "തൊടരുത് എന്നെ.." ( ആാാാ... ഹ്ഹ്ഹ്" ഇടത് കവിളിൽ കൈവച്ചു വേദന കടിച്ചമർത്തി ക്കൊണ്ട് ) ....മാറിയിരിക്ക്...നമുക്ക് ഇവിടെവച്ച് പിരിയാം അച്ചു"...അതാണ് നല്ലത്...ഇങ്ങനെ മുന്നോട്ട് പോകുന്നതിൽ അർത്ഥമില്ല....ഡിവോഴ്സ് പെറ്റീഷൻ ഞാനുടനെ ഫയൽ ചെയ്തേക്കാം.... പാറുട്ടിയെ നീ തരില്ലെന്ന് എനിക്കറിയാം... ഇടയ്ക്ക് കാണാനുള്ള അവസരം ഒഴിച്ച്...ഒരു അവകാശവും ചോദിച്ച് ഒരിക്കലും ഞാൻ വരില്ല....
"അഞ്ജലി പെട്ടെന്ന് ഞെട്ടി അവിടെ നിന്നും എഴുന്നേറ്റ് നന്ദനെ അമ്പരപ്പോടെ നോക്കി…"
"ഒന്ന് സമാധാനിപ്പിച്ച്...സാരമില്ല മോളെ ഞാൻ നിന്നെ മരണം വരെ അവിശ്വസിക്കില്ല"....തന്നെ ആ നെഞ്ചിൽ ചേർത്ത് നെറുകയിൽ മുത്തം നൽകി... പറയുമെന്ന് കരുതിയ അവളുടെ ആഗ്രഹത്തിന്.... ചിത കത്തിക്കുന്നത് പോലെയായിരുന്നു നന്ദന്റെ ആ വാക്കുകൾ…. മൂർച്ചയേറിയ കൂരമ്പ് ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന വേദനയിൽ മരവിച്ചു നിൽക്കുകയായിരുന്നു അഞ്ജലിയപ്പോൾ.." വിശ്വാസം വരാതെ അവൾ അവനെ സൂക്ഷിച്ചു നോക്കി…
പക്ഷെ നന്ദന്റെ മുഖത്ത് ഒരു ഭാവ മാറ്റവും ഇല്ലായിരുന്നു….
അഞ്ജലി : "നന്ദേട്ടാ
💬 Comments
View all comments