Chapter Title : നീലക്കണ്ണുള്ള രാജകുമാരി 3 [നന്ദൻ]
"ആ... എനിക്ക് ഓർമയില്ലെടാ... കണ്ടാൽ അറിയാമായിരിക്കും... ആളെങ്ങനെ ചരക്കാണോ..?
"അറിയാതെ നന്ദന്റെ വായിൽ നിന്ന് വീണുപോയ്.... അഞ്‌ജലിയവനെ രൂക്ഷമായി നോക്കുന്നത് കണ്ട് എനിക്ക് ചിരിവന്നു...."
നയന : " മിണ്ടാതിരിക്കെടാ നന്ദാ..... "ഇനി അവളുടെ കയ്യിൽ നിന്ന് അടി വാങ്ങണ്ടാ..".നീ പറയെടി പെണ്ണെ.... "
നന്ദൻ : " ഞാൻ സുന്ദരിയാണോ..? എന്നാണ് ചോദിച്ചത്...
അഞ്‌ജലി :.. ".... ദേ..നന്ദേട്ടാ ".കുറച്ചു കൂടുന്നുണ്ട്.... വേണ്ടാട്ടോ...വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക. ..അത്തരം വാക്കുകൾ എല്ലായ്പോഴും തമാശയാകില്ല.. പറഞ്ഞില്ലാന്നു വേണ്ടാ..." വിശ്വേട്ടന് ഒരു ചേച്ചിയുണ്ടായിരുന്നു...അവരുടെ മകളാണ് ലക്ഷ്മി.. ലച്ചുന്ന് വിളിക്കും... സുന്ദരിക്കുട്ടിതന്നെയാണവൾ.. അപ്പുവും അഞ്ജനയും പോലെ വിശ്വേട്ടന്റെ പെറ്റ് ആണവൾ... ലക്ഷ്മി കഴിഞ്ഞേ ഉള്ളു മറ്റാരും... ആതിയേച്ചി പോലും...അത്രയ്ക്ക് ഇഷ്ടമാണ് അവളെ.....വിശ്വേട്ടന്റെ അമ്മ ജീവിച്ചിരിപ്പുണ്ട്... അന്നയമ്മ തളർന്നു കിടപ്പാണ്.. എന്തോ ആസിഡന്റ് പറ്റിയതാണ്.... ആ ആക്‌സിഡന്റിൽ ആണ് ലച്ചുന്റെ അമ്മ മരിച്ചു പോയത്....
നന്ദൻ : " അപ്പോൾ ലക്ഷ്മിയുടെ അച്ഛൻ...?
അഞ്‌ജലി : "അതിനെക്കുറിച്ചു കൂടുതൽ ഒന്നും എനിക്കറിയില്ല...നന്ദേട്ടാ..." വിശ്വേട്ടനോട് ഒരിയ്ക്കൽ ഞാൻ ചോദിച്ചിരുന്നു.. പക്ഷെ അതിന് വ്യക്തമായ മറുപടി തരാതെ... ഒഴിഞ്ഞു മാറുകയാണ് ചെയ്തത്..... അന്നയമ്മയും തമ്പി അങ്കിളും സ്നേഹിച്ചു കെട്ടിയവരാ... വീട്ടുകാരെ എതിർത്ത് എന്റെ അച്ഛനും തമ്പി അങ്കിളും കൂടി.... ഇറക്കിക്കൊണ്ട് വന്ന് വിവാഹം കഴിച്ചതാ... വിശ്വേട്ടന്റെയും ആതിയേച്ചിയുടെയും വിവാഹം കഴിഞ്ഞ്....6 മാസം കഴിഞ്ഞാണ് അച്ഛൻ മരിക്കുന്നത്... അതോടെയാണ് ഞങ്ങളുടെ ജീവിതം തലകീഴായ് മറിഞ്ഞത് .... അച്ഛൻ എന്തിനാണ് തൂങ്ങി മരിച്ചതെന്ന് ഇന്നും എനിക്കറിയില്ല നയനേച്ചി ...."
"പറഞ്ഞു തീരുമ്പോഴേക്കും അഞ്‌ജലി കരഞ്ഞു പോയിരുന്നു .... നയനയും...നന്ദനും
💬 Comments
View all comments