Chapter Title : നീലക്കണ്ണുള്ള രാജകുമാരി 4 [നന്ദൻ]
എന്നും പറഞ്ഞ്.. മച്ചിന്റെ വാതിൽപാളികൾ വലത് കയ്യാൽ ശക്തിയിൽ ചേർത്തടച്ച് കുറ്റിയിട്ട് ... തന്റെ അമ്മായിഅമ്മയേയും തൂക്കി.. മച്ചിൻ മുകളിലെ ചെറിയ റൂമിലേക്ക് നടന്നു.......................
..........................................................................................
നന്ദൻ ഊണ് കഴിഞ്ഞ് കയ് കഴുകുമ്പോഴാണ് .. അടുക്കളയിലേക്ക് നയന ഓടിക്കിതച്ച് വന്നത്... അവളെ കണ്ട്...
നന്ദൻ : " നീ എവിടെയായിരുന്നു...?.ഫുഡ് കഴിക്കാൻ വിളിച്ചപ്പോൾ കണ്ടില്ലല്ലോ..?
നയന : " ടാ.. അത് ഞാൻ വിശ്വേട്ടന്റെ കൂടെ വീടൊക്കെ നടന്നു കാണുകയായിരുന്നു....
ചെറിയച്ഛനും.. കൃഷ്ണമ്മാവനും...ആതിരയും അവിടെ ഉണ്ടായിരുന്നതിനാൽ.. ദേഷ്യം വന്നെങ്കിലും...മ്മ്... മൂളി നന്ദൻ അഞ്ജലിയുടെ സാരിയിൽ മുഖം തുടച്ച് കൊണ്ട്... അവളെ നോക്കി..
നന്ദൻ : " അച്ചു കുറച്ചു ചൂടുവെള്ളം വേണം.."
പറഞ്ഞവൻ വീടിന്റെ ഉമ്മറത്തേയ്ക്ക് നടന്ന് പോയിരുന്നു...
" പൂജമുറിയുടെ അടുത്ത്... ആ ദിത്തിയുടെ ഒരു കോണിലായി അഞ്ജലിയുടെ വീണ ഇരിക്കുന്നത് നന്ദൻ ശ്രദ്ധിച്ചു ... അവൻ അതിനടുത്തേക്ക് ചെന്ന് ആ കമ്പിയിൽ പതിയെ തൊട്ടു നോക്കി...ശബ്ദം വരാത്തത് എന്താണെന്ന് ചിന്തിച്ചു.... നോക്കുമ്പോഴാണ് അതിന്റെ കമ്പി പൊട്ടിയിരി ക്കുന്നത് അവൻ കണ്ടത്.... അഞ്‌ജലിക്കുട്ടി ഇത് വായിക്കുന്നതോ എന്തിന് ഡാൻസ് ചെയ്യുന്നത് പോലും താൻ കണ്ടിട്ടില്ല എന്നത് നന്ദന്റെ മനസിലൂടെ കടന്ന് പോയി ...അൽപ്പ സമയം കഴിഞ്ഞ്...
അഞ്‌ജലി : " നന്ദേട്ടാ ദാ വെള്ളം... "
അവന് വെള്ളം കൊടുത്ത് തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയ.. അഞ്ജലിയുടെ ഇടത് കയ്യിൽ പിടിച്ച് നന്ദൻ പിന്നിലേക്ക് വലിച്ചു... അവളുടെ ഇടുപ്പിലൂടെ ഇടത് കയ്യ് ഒഴുകി വയറിൽ ചുറ്റിപിടിച്ചു തന്നിലേക്ക് ചേർത്ത് നിർത്തി...അവളുടെ കഴുത്തിൽ പതിയെ ഉമ്മവച്ചു... നന്ദന്റെ മാറിലേക്ക് ചേർന്ന് നിന്നിരുന്ന ....
അഞ്‌ജലി :" നന്ദേട്ടാ... വേണ്ടാ.. ആരെങ്കിലും വരും... പിന്നെ മതി ... പാറുട്ടിയ്ക്ക് ചോറ് കൊടുത്തിട്ട് വരാം ... പോകാനൊരുങ്ങിയ അഞ്ജലിയോടായി...
നന്ദൻ : "അച്ചു ഈ വീണയുടെ കമ്പി പൊട്ടി ഇരിക്കുകയാണല്ലോ...?
അഞ്‌ജലി തിരിഞ്ഞു നോക്കിയിട്ട്...പെട്ടെന്ന് പൊട്ടിച്ചിരിച്ചു പോയ്.....
അഞ്‌ജലി :"അയ്യേ അത് വീണയല്ല നന്ദേട്ടാ...." തംബുരുവാണ്... ഇത് പോലും അറിയില്ലേ നന്ദേട്ടന്.. അവൾ എന്നെ നോക്കി കളിയാക്കിചിരിച്ചു.... ഞാനും ചിരിച്ചു പോയി...
നന്ദൻ
💬 Comments
View all comments