0%

Chapter Title : നീലക്കണ്ണുള്ള രാജകുമാരി 4 [നന്ദൻ]

Author : Kambikathakal Read All Parts 3.8K

ചിന്തിച്ചു.... നോക്കുമ്പോഴാണ്  അതിന്റെ  കമ്പി  പൊട്ടിയിരി ക്കുന്നത് അവൻ കണ്ടത്.... അഞ്‌ജലിക്കുട്ടി ഇത് വായിക്കുന്നതോ എന്തിന് ഡാൻസ് ചെയ്യുന്നത്  പോലും താൻ കണ്ടിട്ടില്ല എന്നത്  നന്ദന്റെ മനസിലൂടെ കടന്ന് പോയി ...അൽപ്പ സമയം കഴിഞ്ഞ്...

അഞ്‌ജലി : " നന്ദേട്ടാ ദാ വെള്ളം... "

അവന് വെള്ളം കൊടുത്ത് തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയ.. അഞ്ജലിയുടെ ഇടത് കയ്യിൽ പിടിച്ച് നന്ദൻ പിന്നിലേക്ക് വലിച്ചു... അവളുടെ ഇടുപ്പിലൂടെ ഇടത് കയ്യ് ഒഴുകി വയറിൽ ചുറ്റിപിടിച്ചു തന്നിലേക്ക് ചേർത്ത് നിർത്തി...അവളുടെ കഴുത്തിൽ പതിയെ ഉമ്മവച്ചു... നന്ദന്റെ മാറിലേക്ക്  ചേർന്ന് നിന്നിരുന്ന ....

അഞ്‌ജലി :" നന്ദേട്ടാ... വേണ്ടാ.. ആരെങ്കിലും വരും... പിന്നെ മതി ... പാറുട്ടിയ്ക്ക് ചോറ് കൊടുത്തിട്ട് വരാം ... പോകാനൊരുങ്ങിയ അഞ്ജലിയോടായി...

നന്ദൻ : "അച്ചു ഈ വീണയുടെ കമ്പി പൊട്ടി ഇരിക്കുകയാണല്ലോ...?

അഞ്‌ജലി തിരിഞ്ഞു നോക്കിയിട്ട്...പെട്ടെന്ന് പൊട്ടിച്ചിരിച്ചു പോയ്‌.....

അഞ്‌ജലി :"അയ്യേ അത്‌ വീണയല്ല നന്ദേട്ടാ...." തംബുരുവാണ്... ഇത് പോലും അറിയില്ലേ നന്ദേട്ടന്.. അവൾ എന്നെ നോക്കി കളിയാക്കിചിരിച്ചു.... ഞാനും ചിരിച്ചു പോയി...

നന്ദൻ : "അതിന് എനിക്കറിയാമോ ഇത്... വീണപോലെ ഇരിക്കുന്നത് കൊണ്ട് പറഞ്ഞതാ...

ചിരിച്ചു കൊണ്ട്....

അഞ്‌ജലി: " മ്മ്.. മ്മ്.. മനസ്സിലായി...

"പെട്ടെന്നാണ് തിരിച്ചു പോകാനായി കൃഷ്ണമ്മാവനും ചെറിയച്ഛനും  നയനേച്ചിയും പിള്ളേരുമായ് അങ്ങോട്ട് വന്നത്... അഞ്‌ജലി നന്ദനിൽ നിന്നകന്ന് മാറിനിന്നു ..എല്ലാവരും ഉമ്മറത്തേയ്ക്ക് വന്ന് കഴിഞ്ഞിരുന്നു ...നയന വേഗം യാത്ര പറഞ്ഞ് കുട്ടികളുമായി കാറിൽ കയറിയിരുന്നു ... ചെറിയച്ഛൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു...  അടുത്ത് നിന്ന സാവിത്രിയെ നോക്കി നന്ദന്റെ അമ്മാവൻ

💬 Comments

View all comments