Chapter Title : നീലക്കണ്ണുള്ള രാജകുമാരി 4 [നന്ദൻ]
മാസങ്ങളായി കിട്ടാതിരുന്നു കിട്ടിയതിന്റെ ആവേശം ആണ് പെണ്ണിന് നന്ദൻ മനസ്സിലോർത്തു.. ഇന്നലെ രാത്രിയിൽ തന്നെ കൊല്ലാകൊല ചെയ്തിട്ട് ഒന്നുമറിയാത്ത പോലെ കിടക്കുന്ന തന്റെ ഭാര്യയുടെ നഗ്ന സൗന്ദര്യം ആസ്വദിച്ചു....അഞ്ജലി നല്ല ഉറക്കത്തിൽ ആണ്... സാധാരണ അവളാണ് പുലർച്ചക്ക് മുമ്പേ എഴുന്നേൽക്കുന്നത്..അവളുടെ തലമുടിയിൽ തഴുകി നെറുകയിൽ ഉമ്മവച്ച്..നന്ദൻ അവളെ തട്ടി വിളിച്ചു…
നന്ദൻ : "മോളേ അച്ചു.. എണീക്ക്.. അമ്പലത്തിൽ പോകണ്ടേ..?"
അഞ്‌ജലി : ” പ്ലീസ് നന്ദേട്ടാ കുറച്ചു കൂടി ഉറങ്ങട്ടെ....
ഗാഡനിദ്രയുടെ ആലസ്യം വിട്ടൊഴിയാൻ മടിച്ച് മിഴികൾ തുറക്കാതെ അവൾ കെഞ്ചി..കുറച്ചു സമയം കൂടി നന്ദൻ കാത്തു..അവൾ എണീയ്‌ക്കുന്ന മട്ടില്ല എന്ന് തോന്നിയപ്പോൾ... പിന്നെ ഒന്നും നോക്കിയില്ല...ഒന്നും മിണ്ടാതെ കിടന്നുകൊണ്ട് തന്നെ ജഗ്ഗിലെ വെള്ളമെടുത്ത് തളിച്ചു...അത് മഴത്തുള്ളികളായി മുഖത്തേക്ക് വീണതും അഞ്‌ജലി പിടഞ്ഞുണർന്നു..
അഞ്‌ജലി : "നന്ദേട്ടാ.... എന്തായീ കാണിച്ചേ..?
നന്ദൻ : “കുറെ സമയമായി വിളിക്കുന്നു.. ” നീ അല്ലെ പറഞ്ഞത് നേരത്തെ വിളിക്കണം എന്ന്...അലാറം അടിച്ചിട്ട് കുറെ നേരമായി...
അഞ്‌ജലി :"എന്നാലും ഇങ്ങനെയൊന്നും ചെയ്യല്ലേ നന്ദേട്ടാ...കഷ്ടമുണ്ട്.".... ഹ്മ്മ്.. ഹ്മ്മ്..
അവൾ ചിണുങ്ങിക്കൊണ്ട് നന്ദന്റെ മാറിലേക്ക് വീണ്ടും വലിഞ്ഞു കയറിക്കിടന്നു...അലാറം വീണ്ടുമടിച്ചപ്പോൾ അഞ്‌ജലി ചാടി എണീറ്റ് ബെഡ്ഷീറ്റും വലിച്ച് ചുറ്റി ബാത്‌റൂമിലേക്കോടി..... കുളി കഴിഞ്ഞ് വന്ന് അലമാരയിൽ നിന്ന് കസവു മുണ്ടുടുത്തു ....ഒരുങ്ങി സുന്ദരിയായി.... ക്ലോക്കിലേക്ക് നോക്കിയതും സമയം പോയത് കണ്ട് തന്റെ മൊബൈലും എടുത്ത് അമ്പലത്തിലേക്ക് നടന്നു....
"ഇടയ്ക്ക കൊട്ടിപ്പാടി മഹാദേവനെയും ദുർഗ്ഗയെയും തൊട്ടുണർത്തി... നടയ്ക്കൽ സാഷ്ടാങ്ങം വീണ്...തന്റെ നന്ദേട്ടനോട് അറിയാതെ ചെയ്തു പോയ തെറ്റുകൾ പൊറുത്തു തരണേയെന്ന് ഏറ്റു പറഞ്ഞ്.. നിർമ്മാല്യ
💬 Comments
View all comments