Chapter Title : നീലക്കണ്ണുള്ള രാജകുമാരി 5 [നന്ദൻ]
പ്രോത്സാഹനവും.. വിമർശനങ്ങളും.. നിർദ്ദേശങ്ങളും തുടർന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു ...തുടർന്ന് പോകാനുള്ള ❤️❤️❤️❤️ തരുമെന്ന് കരുതുന്നു ....നമുക്ക് കഥയിലേക്ക് പോകാം......
"അച്ചേ.. അച്ചേ... ന്ന് വിളിച്ച് തന്റെ നെഞ്ചിൽ കുഞ്ഞി കൈയ്കൾ കൊണ്ടടിയ്ക്കുന്ന പാറുക്കുട്ടി യുടെ വിളി കേട്ടാണ് നന്ദൻ ഉറക്കമുണർന്നത്..തന്റെ മകൾ കട്ടിലിലേയ്ക്ക് കയറാൻ ശ്രമിയ്ക്കുന്നതാണ് കണ്ട്..നന്ദൻ അവളെ പൊക്കിയെടുത്ത് മാറിലേക്ക് കിടത്തി ... പെട്ടെന്നവൾ തലപൊക്കി "ആതി...മ്മ... മ്മ..." അ.വടെ " ന്ന് പറഞ്ഞ് പുറത്തേക്ക് കൈയ് വിരലുകൾ ചൂണ്ടി കാണിച്ചിട്ട്....
മാറിലേക്ക് തന്നെ വീണ്ടും കിടന്നു ..തന്റെ മകൾ കാണിച്ചത് മനസിലായില്ലെങ്കിലും...ആതിമ്മയെന്ന് ആതിര ചേച്ചിയേ ആണ് വിളിക്കാറുള്ളത് ... ഇനി ചേച്ചി അവിടെയെങ്ങാനും നിൽപ്പുണ്ടോന്ന് എത്തി നോക്കി..ആരെയും കാണാനുമില്ല ..തന്റെ മാറിൽ തലചായ്ച്ച് തോളിൽ കൈതട്ടി ഉറക്കുന്ന..
പാറൂ കുട്ടിയെ കെട്ടിപ്പിടിച്ചു നെറുകയിൽ ചുംബനം നൽകി ... അൽപനേരം കൂടെ അങ്ങനെ കിടന്ന ശേഷം എന്തോ ഓർത്തപോല ചാടി എഴുന്നേറ്റ്.. " അമ്മ ...ന്തേ... ന്ന് ഇരുകൈകളും മലർത്തി ചോദിച്ചു ....
നന്ദൻ പെട്ടെന്ന് തിരിഞ്ഞു ക്ലോക്കിലേക്ക് നോക്കി...
അമ്പലത്തിൽ പോയിട്ട് അഞ്ജലി ഇത് വരെ വന്നില്ലല്ലോ.. ന്ന് ചിന്തിച്ച് .....
നന്ദൻ : " അമ്മ... ഉമ്പോറ്റിയെ കാണാൻ പോയി..
ഇപ്പൊ വരൂ..ട്ടോ.. ന്ന് പറഞ്ഞതും .... "
"മ്പോ..റ്റി " ന്ന് പറഞ്ഞ് കുഞ്ഞികൈകൾ തൊഴുത് പിടിച്ചു പ്രാർത്ഥിക്കുന്ന തന്റെ മോളെ കണ്ട് നന്ദൻ ചിരിച്ചു പോയ് ....വീണ്ടും അമ്മാ.. ന്ന് വിളിച്ചതും ..
അഞ്ജലിയെ കാണാത്തതിനാൽ കരയാനുള്ള പുറപ്പാട് ആണെന്ന് മനസ്സിലായ്..നന്ദൻ മകളെയും കൊണ്ട് പെട്ടെന്ന് ചരിഞ്ഞു കിടന്ന് പാറുകുട്ടിയുടെ
💬 Comments
View all comments