0%

Chapter Title : നീലക്കണ്ണുള്ള രാജകുമാരി 5 [നന്ദൻ]

Author : Kambikathakal Read All Parts 3.4K

തന്നെയല്ലേ.... ഈ തിരക്കിനിടയിലും ആ മുഖം മാത്രം തന്നിലേക്ക് കൂടുതൽ പതിപ്പിക്കുന്നതിന് കാരണം ... നന്ദേട്ടൻ തന്റേതായിരുന്നെങ്കിൽ എന്നവൾ ഒരു നിമിഷം
വെറുതെ ആശിച്ചു പോയ്‌... പെട്ടന്ന് അഞ്ജലിചേച്ചി ഡ്രെസ്സുകളുമായ് മുന്നിലൂടെ ചിരിച്ചു കൊണ്ട് പുറത്തേക്ക് നടന്നു പോയതും ... "എന്തൊക്കെയാണ് ഈശ്വരാ താൻ ചിന്തിച്ചു കൂട്ടുന്നത് ..." ലക്ഷ്മിയിൽ നിന്നൊരു നിശ്വാസം ഉതിർന്നു .... തന്റെ കൈകളിലിരുന്ന് ചിരിക്കുന്ന പാറുക്കുട്ടിയുടെ കുഞ്ഞ് കൺപോളകളിൽ ചുണ്ടുകൾ അമർത്തി ഉമ്മവച്ചു ...

നയന : " നന്ദാ....നീ ഇവിടിരിക്കുവാണോ...നിന്നെ
അമ്മ തിരക്കുന്നുണ്ട് .... "അമ്പലത്തിലോട്ട് ചെല്ല്...." ടാ...ഗിരിയേട്ടനെ കണ്ടോ നീ..?. "

അതും പറഞ്ഞാണ് നയനേച്ചിയും ഗൗരി ചെറിയമ്മയും അങ്ങോട്ട് വന്നത് ...

നന്ദൻ :" മ്മ്...അളിയനും വിശ്വേട്ടനും രാഘവേട്ടന്റെ വീട്ടിലേക്ക് പോകുന്നത് കണ്ടു... " എന്താ ചേച്ചി...? "

നയന : " ചെറിയമ്മയ്ക്ക് മാറി ഉടുക്കാൻ ഒന്നുമില്ല... വീട്ടിൽ നിന്ന് അമ്മയുടെ സാരി ഒരെണ്ണം എടുക്കാൻ ആയിരുന്നു ...അവര് കള്ള് കുടിയ്ക്കാൻ ആണോ പോയത്.. "?

നന്ദൻ :"അറിയില്ല ചേച്ചി ".... അച്ചു വീട്ടിലോട്ട് പോയിട്ടുണ്ട് ഡ്രസ്സ്‌ മാറാൻ...അവളോട്‌ വിളിച്ച്
പറ.... "

നയന : " അവള് ഫോൺ എടുക്കാതെയാണ് പോയത് ... അച്ചുന്റെ ഫോൺ എന്റെ കയ്യിലാ.... "
"വാ ചെറിയമ്മേ.. നമുക്ക് പോയ്‌ നോക്കാം"...

രാഘവേട്ടന്റെ വീട്ടിലേക്ക് അവർ നടന്നകന്നതും ... ഞാൻ അമ്മയെ നോക്കി അമ്പലത്തിലേയ്ക്കും പോയ്‌ ....

നയനയും ഗൗരിയും രാഘവന്റെ വീട്ടിൽ എത്തുമ്പോൾ...അവർ മൂന്നുപേരും വെള്ളമടി തുടങ്ങി കഴിഞ്ഞിരുന്നു ....

അഞ്ജലി : " ഗിരിയേട്ടാ... "

💬 Comments

View all comments