Chapter Title : നീലക്കണ്ണുള്ള രാജകുമാരി 5 [നന്ദൻ]
താഴെ കൂറ്റൻ കരക്കെട്ടുകൾ ആയിരം തോളുകളിലേറി....വയലും തോടും..കുന്നും...കാടും കടന്ന് മലയീശ്വരനെ കാണാൻ പല ദേശങ്ങളിൽ നിന്നും കടമ്പനാട്ടിലെ കുടുംബങ്ങൾ ഒത്തുചേരുന്ന സന്തോഷകരമായ ആ ദിവസം..
11 മണി ആകുമ്പോഴേക്കും ആണ് നന്ദനും അഞ്ജലിയും ഇല്ലിയ്ക്കൽ എത്തിയത്... മുറ്റത്ത് എറണാകുളം രജിസ്ട്രേഷൻ നമ്പർ ഉള്ള ഒരു വണ്ടി കിടക്കുന്നത് നന്ദൻ ശ്രദ്ധിച്ചു .... പാറുക്കുട്ടിയുമായി ചിരിച്ച് കളിച്ചിരുന്ന അഞ്ജലി ആ കാർ കണ്ടതും... മുഖത്തെ വെളിച്ചവും ചിരിയും പെട്ടെന്ന് മാഞ്ഞു പോയിരുന്നു...
ഇല്ലിയ്ക്കൽ എത്തുന്നത് വരെ സന്തോഷമായിരുന്ന അഞ്ജലിയുടെ.... ഹൃദയതാളം സ്പീഡിൽ ഇടിച്ചു തുടങ്ങിയത് നന്ദൻ അറിഞ്ഞില്ല ...അവർ രണ്ടും കാറിൽ നിന്നും പുറത്തിറങ്ങി....
നന്ദൻ : " വിപിന്റെ വണ്ടിയല്ലേ അത്... "അരുണയും വിപിനും വരുന്ന കാര്യം നീ പറഞ്ഞില്ലല്ലോ...? "
അഞ്ജലി : " മ്മ്...അതേ.... ഞാൻ അറിഞ്ഞില്ല നന്ദേട്ടാ.. ആതിരേച്ചി ഒന്നും പറഞ്ഞുമില്ല..."
കാറിന്റെ ശബ്ദം കേട്ട് അമ്മ അനുരാധയും ആതിരചേച്ചിയും അരുണിമയും പിള്ളേരും പുറത്തേയ്ക് വന്നു... ഞങ്ങളെ കണ്ടതും...
" നന്ദേട്ടാ...കുഞ്ഞേച്ചി... പാറുട്ടി.. എന്ന് ഒറ്റ ശ്വാസത്തിൽ വിളിച്ച് അരുണിമ ഞങ്ങളുടെ അടുത്തേക്ക് നിറവയറുമായി ഓടിവന്നു പാറുക്കുട്ടിയെ എടുത്തു കൊഞ്ചിച്ചു ....."
അഞ്ജലി :" അരുണേ.. നീ ഈ വയറും വച്ച് കിടന്ന് ഓടാതെ... ഇപ്പോൾ ശ്രദ്ധിയ്ക്കേണ്ട സമയമാണ്... "
അനുരാധ : " അവളോട് എത്ര പറഞ്ഞാലും കേൾക്കില്ല.... ഇപ്പോഴും കുട്ടിക്കളിയാണ്... "
മാസങ്ങൾക്ക് ശേഷം അനിയത്തിയെ കണ്ട സന്തോഷത്തിൽ ആയിരുന്നു അഞ്ജലി.... അരുണിമയുടെ തോളിൽ കയ്യിട്ട് അവളോട് വിശേഷങ്ങൾ തിരക്കി നിൽക്കുമ്പോഴും...
തന്റെ മനസ്സിനുള്ളിലെ ഇരമ്പൽ അവൾക്ക് കേൾക്കാമായിരുന്നു.....
നന്ദനെ
💬 Comments
View all comments