Chapter Title : നീലക്കുറിഞ്ഞി പൂക്കുന്ന നാട്ടിൽ [അമൃത രാജ്]
ഈ സമയം സുചിത്ര കൈ റസിയയുടെ ഇടുപ്പിൽ ചേർത്തു പിടിച്ചു തന്നോട് ചേർത്ത് പിടിച്ചു ഇരുന്നു.
മിററിൽ കൂടിയാണ് ഞാൻ സൂചിത്രയെ ശ്രദ്ധിച്ചു തുടങ്ങിയത്. നല്ല വട്ട മുഖം. തടിച്ച പുരികം വില്ല് പോലെ തെളിഞ്ഞു കിടക്കുന്നു. മുകളിലെ ചുണ്ടുകൾക്ക് മേൽ ഒരു കറുത്ത മറുക്. ഇളം ചുവപ്പ് കലർന്ന ചുണ്ടുകൾ . ചെറുതായി രോമം വളർന്ന് മീശ പോലെ തോന്നിപ്പിക്കുന്നു. ഒരു ഇളം പച്ച കളർ ചുരിദാർ ആണ് വേഷം.
ഏകദേശം ഒരു മുക്കാൽ മണിക്കൂർ യാത്രയുണ്ട് ആന്റിയുടെ വീട്ടിലേക്ക് എന്ന് ഇടക്കുള്ള സംസാരത്തിൽ സുചിത്ര എന്നോട് പറഞ്ഞിരുന്നു. വണ്ടി ഓടിക്കുന്നതിനിടയിൽ ഞാൻ കണ്ട കാര്യങ്ങൾ മനസ്സിൽ തെളിഞ്ഞു വന്നു. സൂചിത്രയെ കുറിച്ചു കൂടുതൽ അറിയണമെന്ന ആഗ്രഹവും ഉള്ളിൽ തികട്ടി.
" ചേച്ചി നാട്ടിൽ എവിടെയാണ് " ഞാൻ മിറർ നോക്കി ചോദിച്ചു.
സൂചിത്രയും മിററിൽ ശ്രദ്ധിക്കുന്നത് എനിക്ക് മനസിലായി..
ഞാൻ നാട്ടിൽ തൃശ്ശൂരിൽ ആണ്. ടൗണിൽ തന്നെ വടക്കേചിറ എന്ന് കേട്ടിട്ടുണ്ടോ അതിനടുത്താണ്.. അവർ മറുപടി നൽകി.
ഇവിടെ എത്ര കാലമായി ജോലി നോക്കുന്നത്..
ഞാൻ വന്നിട്ട് ഒരു വർഷം ആകുന്നതെയുള്ളൂ. മുൻപ് കാസർഗോഡ് ആയിരുന്നു. അവിടെ ഒരു സെമിനറിനായി ഡോക്ടർ വന്നപ്പോഴാണ് പരിചയപ്പെടുന്നതും എന്നെ ക്ലിനിക്കിലേക്ക് വിളിക്കുന്നതും..
വീട്ടിലപ്പൊ ആരൊക്കെയുണ്ട് ..
ഈ ചോദ്യം അവർക്ക് അത്ര ഇഷ്ടം ആയില്ലെന്ന് എനിക്കവരുടെ മുഖം കണ്ടപ്പോ തോന്നി . അത് കൊണ്ട് ഞാൻ അവരോട് ഇഷ്ടമായിലെങ്കിൽ സോറി എന്ന് പറഞ്ഞു മുന്നിലെ വഴിയിലേക്ക് ശ്രദ്ധ കൊടുത്തു.
വാഹനം ഒരു വളവിലേക്ക് തിരിഞ്ഞപ്പോഴാണ്
" ഞാൻ
💬 Comments
View all comments