Chapter Title : നീലക്കൊടുവേലി 2 [Fire blade]
കിടന്നിരുന്ന അവിടം ശൂന്യമായതു കണ്ടു നോക്കിയപ്പോൾ ചെയ്തുകൂട്ടിയ കാര്യങ്ങളോർത്തു ചെറിയൊരു വെള്ളിടി നെഞ്ചിൽ വെട്ടി..
" ഈശ്വരാ.... ഒന്നും അറിഞ്ഞിട്ടുണ്ടാകരുതേ.."
അവൻ മനസ്സറിഞ്ഞു പ്രാർത്ഥിച്ചു, പിന്നെ കണ്ണടച്ചുകൊണ്ട് തന്നെ അവിടെ കിടന്നു...
ഒരു പാദസരത്തിന്റെ പതുങ്ങിയ ശബ്ദം കേട്ടപ്പോളാണ് പിന്നെ അവൻ കണ്ണ് തുറന്നത്.. നോക്കുമ്പോൾ അവൻ അറിയാണ്ടിരിക്കാൻ കാലൊച്ച കേൾപ്പിക്കാതെ കയ്യിലുള്ള ചായഗ്ലാസ് മേശമേൽ വെച്ച് പിന്തിരിയുന്ന സിതാരയെ ആണ് കണ്ടത്...അവൾക്ക് ഒരു ചെറിയ പണികൊടുക്കാൻ അവന് തോന്നി ..ഒന്നുമില്ലെങ്കിലും അവൾ കാരണം അനുഭവിച്ച വേദനക്ക് ഒരു പരിഹാരം.
" ഹേയ്... "
സിദ്ധു വിളിച്ചപ്പോൾ അവൾ ഞെട്ടിതിരിഞ്ഞു...
" എനിക്കൊന്നു താഴെ വരണം... എന്നെ പിടിക്കുമോ..?? "
അവന്റെ ചോദ്യം കേട്ട് സിതാര അമ്പരന്ന് നിന്നു... ആദ്യമായാണ് അവനൊരു കാര്യം ആവശ്യപ്പെടുന്നത്.. പക്ഷെ അവന്റെ മുൻപിൽ നിൽക്കുന്നത് പോലും സുഖപ്രദമല്ലാത്ത അവൾക്ക് അവനെ നടക്കാൻ സഹായിക്കുക എന്നത് ചിന്തിക്കാൻ കൂടി സാധിച്ചില്ല..
" ഞാൻ താഴേന്നു ആരെയെങ്കിലും വിളിച്ചു വന്നാൽ പോരെ..?
ഒരു കാറ്റിന്റെ മർമ്മരം കണക്കെ അവൾ ചോദിച്ചപ്പോൾ സിദ്ധുവിന്റെ ഉള്ളം തളിർത്തു..നിന്നെ ഞാൻ അങ്ങനെ വിടില്ല മോളെ എന്ന് മനസിലോർത്തു.
" പോരാ.. നീ കാരണമാണ് എനിക്കിത് സംഭവിച്ചത്...നീ തന്നെ പിടിക്കണം, അല്ലെങ്കിൽ ഞാൻ ഒറ്റക് ഇറങ്ങിക്കോളാം.. "
സ്വരം കടുപ്പിച്ചു കൊണ്ട് പറഞ്ഞപ്പോൾ ഇത്തിരി നീർതിളക്കം അവളുടെ കണ്ണിൽ നിറഞ്ഞത് അവൻ കണ്ടു..ശേ... ഇവളൊരു പൊട്ടിപ്പെണ്ണ് തന്നെ...ഇത്ര പെട്ടെന്ന് പേടിച്ചോ...?? ഉള്ളിൽ നിന്നും പുറത്തേക്കൊഴുകിയ ചിരിയെ അവൻ കഷ്ടപ്പെട്ട് നിയന്ത്രിച്ചു..
" എന്ത് തീരുമാനിച്ചു..??"
അവൻ അതേ കടുപ്പത്തിൽ ചോദിച്ചു..
💬 Comments
View all comments