0%

Chapter Title : നീലക്കൊടുവേലി 3 [Fire blade]

Author : Kambikathakal Read All Parts 589

ചെയ്തേക്കാമെന്ന കണക്കുകൂട്ടലിൽ തന്നെ ആണ്, കൂടാതെ ഒരാളെയും അയാളുടെ അനുവാദമില്ലാതെ അനാവശ്യമായി സ്പർശിക്കരുത് എന്നൊരു ചിന്ത അവനിൽ ഉണ്ടാകാൻ കൂടി വേണ്ടിയായിരുന്നു ഈ പരിപാടി..

നീതു മാർഷ്യൽ ആർട്സ് പഠിക്കാൻ സിദ്ധുവിന്റെ അടുത്ത് പോകുന്നെന്ന് അറിഞ്ഞപ്പോൾ ആദ്യം അവളോട് ഈ കാര്യം പറയണമെന്ന് സിതാര ചിന്തിച്ചിരുന്നു.. പക്ഷെ ഉള്ളിന്റെ ഉള്ളിൽ അവനോടുള്ള സോഫ്റ്റ്‌ കോർണർ അവളെ നിശബ്ദയാക്കി..

അതൊരു പുഴയായി ഒരു അരികിലൂടെ ഒഴുകി കൊണ്ടിരിക്കുമ്പോളാണ് പ്രതീക്ഷിക്കാതെ ഇങ്ങനെയൊരു പൊട്ടിത്തെറി ഉണ്ടായത്..

നീതുവിന്റെ മനസ് മറ്റാരേക്കാളും മനസിലാക്കാൻ കഴിവുള്ള സിതാര അവളുടെ ആ വേദന അപ്പാടെ ഉൾക്കൊണ്ടു... അവൾ അനുഭവിച്ച മാനസിക സമ്മർദ്ദം ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു...

അവളോട് ചെയ്തതും തന്നോട് ചെയ്തതും കൂട്ടി വായിച്ചപ്പോൾ സിതാരക്ക് സിദ്ധുവിനോട് ആ നിമിഷം മുതൽ ദേഷ്യമാണ് തോന്നിയത്.. അവന്റെ ഉള്ള് നിറയെ വിഷമാണെന്ന് അവൾ മനസിലാക്കി..

അവന് തന്നോട് തോന്നിയതും നീതുവിനോട് തോന്നിയതും ഒരേ വികാരമാണെന്നും അത് പ്രണയമല്ല കാമമാണെന്നും അവൾ വിശ്വസിച്ചു...

അവനോട് തോന്നിയിരുന്ന ചെറിയ ഇഷ്ട്ടം പോലും വഴി മാറി വെറുപ്പ് നിറഞ്ഞു... അവൻ ചെയ്തത് ഒരിക്കലും പൊറുക്കാനാവാത്ത തെറ്റായിത്തന്നെ അവൾ കരുതി..

ഇനിയും ആട്ടിൻതോലിട്ട ഒരു ചെന്നായയെ പോലെ തങ്ങളുടെ രക്തം രുചിക്കാൻ അവൻ വരുമെന്ന തോന്നൽ അവളെ അസ്വസ്ഥപെടുത്തി..

വേണ്ട!! ഇതിനൊരു അവസാനം ഉണ്ടാക്കേണ്ടത് തന്റെ ചുമതലയാണ് എന്ന് അവൾ ഉറപ്പിച്ചു.. സിദ്ധുവിനെ കാണാനും ഈ വിഷയം വേണ്ട രീതിയിൽ കൈകാര്യം ചെയ്യാനും അവൾ തീരുമാനിച്ചുറപ്പിച്ച ശേഷം മുകളിലേക്ക് പോയി..

എന്നാൽ ഈ സമയം സിദ്ധു മറ്റൊരു തിരക്കിലായിരുന്നു.. കുറെ നേരത്തെ പ്രാക്ടീസ് അവനെ

💬 Comments

View all comments