Chapter Title : നീലക്കൊടുവേലി 5 [Fire blade]
ആണ്... അവൻ മാത്രമല്ല 12 പേരാണ് സിദ്ധുവടക്കം പങ്കെടുക്കാൻ ഉണ്ടായിരുന്നത്, അതിൽ 11 പേരും ഓരോ പാർട്ടിയിൽ ഉള്ളവരാണ്...
ഓരോ പാർട്ടിക്കാർ ഉൾപ്പെട്ടിരുന്നത് കൊണ്ട് ഈ മത്സരവും അവരുടെ അടിപിടികൾ നടത്താനുള്ള അവസരമാണ് അവർ കണ്ടിരുന്നത്, അതുകൊണ്ടുതന്നെ മത്സരങ്ങൾ ഓരോന്നും പൊടി പാറി...
പരസ്പരം പോർവിളി മുഴക്കിയും കളിയാക്കിയും തെറി വിളിച്ചും ഭീഷണി മുഴക്കിയും ഓരോ മത്സരവും മുറുകി മുറുകി വന്നു...
സിദ്ധു പങ്കെടുക്കുന്നതിനുള്ള പ്രാരംഭകാര്യങ്ങൾ ചെയ്തപ്പോളേക്കും ട്രൈനറും അക്കാഡമിയിൽ ഉള്ള രണ്ട് പയ്യന്മാരും വന്നു...
ആദ്യത്തെ ഒന്ന് രണ്ട് കളിക്ക് ക്ലാസിൽ നിന്നും രണ്ട് മൂന്നു പേര് മാത്രമേ സപ്പോർട്ട് ഉണ്ടായിരുന്നുള്ളു.. എന്നാൽ ആ രണ്ട് കളിയിലും എതിരാളികളെ അവൻ നോക്ക് ഔട്ട് അടിച്ചത് കണ്ടപ്പോൾ ആൾബലം കൂടി വന്നു...
സിദ്ധു നല്ല രീതിയിൽ ഫൈറ്റ് ചെയ്തു, ഒരു മൂവിലും പ്രകോപിതനാവാതെ വളരെ ശാന്തമായാണ് റിങ്ങിൽ കളിച്ചത്... പക്ഷെ മുൻപത്തെ ചില ഓർമ്മകൾ ഉള്ളവരെ പ്രത്യേകം ബഹുമതികൾ കൊടുത്തുകൊണ്ട് ഇനി കാണുന്ന സമയത്തു തന്നെ നന്നായി ഓർമിക്കാൻ പാകത്തിൽ ഉള്ള 'നുറുങ്ങുകൾ ' അവൻ കൊടുത്തു... മിക്കവാറും ആ നുറുങ്ങിലാണ് അവർ നോക്ക് ഔട്ട് ആയതും...
അവൻ ഓരോ തവണ റിങ്ങിൽ ഇറങ്ങുമ്പോളും കരഘോഷങ്ങൾ മുഴങ്ങി...
അവന്റെ മൂന്നു കളി കഴിഞ്ഞപ്പോളാണ് സോണി ശ്രദ്ധിച്ചു തുടങ്ങിയത്.. സോണി തന്നെ പഠിക്കുന്നുണ്ടെന്നു സിദ്ധുവും മനസിലാക്കിയിരുന്നു...
കൈകളും കാലുകളുടെയും നീളം ഉപയോഗപ്പെടുത്തി ലോങ്ങ് റേഞ്ചിൽ കളിക്കുന്നതാണ് അവന്റെ ശൈലി എന്ന് സോണി മനസിലാക്കി... പലപ്പോളും അവൻ സേഫ് ആയി റിസ്ക് എടുക്കാതെ കളിക്കുകയും തക്കം കിട്ടിയാൽ ഒരു അറ്റാക്കിലൂടെ
💬 Comments
View all comments