0%

Chapter Title : നീലക്കൊടുവേലി 8 [Fire blade]

Author : Kambikathakal Read All Parts 756

എന്തൊരു പാവം.. നിൽപ്പിലും നടപ്പിലും ചെയ്തികളിലും എല്ലാം ഒരു പക്വത തോന്നിക്കും, പക്ഷെ ഉള്ളിൽ ഉള്ളത് വിഷമാണ്...

ആ വിഷത്തിനുള്ള മറു മരുന്ന് കയ്യിലുണ്ട് മോളെ, ആവശ്യ സമയത്ത് തന്നേക്കാം.... സിദ്ധു മനസ്സിൽ കണക്കുകൾ കൂട്ടി..

അന്ന് ഉച്ചയോടു ചേർന്നു അവൻ പറഞ്ഞ കണക്കിന് ഒരു ജീപ്പുമായി രണ്ടുപേർ എത്തി, അവന്റെ ബോക്സിങ് ആശാന്റെ പരിചയക്കാരായിരുന്നു, സിദ്ധുവിന്റെ താൽപ്പര്യത്തിന് ചേർന്ന വണ്ടി കിട്ടാൻ വന്ന താമസം അവനെ അവർ ബോധിപ്പിച്ചു...

വണ്ടി സിദ്ദുവിനു ഇഷ്ടമായി, ഓഫ്‌റോഡ് സംവിധാനമുള്ള കട്ട്‌ ചെയ്‌സ് ജീപ്പ്, അവൻ മനസ്സിൽ കണ്ട രീതിക്കുള്ള ഒരു മുതൽ ആയിരുന്നു..

അവന്റെ നാട്ടിലെ ഇന്ധന സംവിധാനം കുറവായതിനാൽ ഫുൾ ടാങ്ക് അടിച്ചു ഒരു ബാരലിൽ സ്റ്റോർ ചെയ്യുകയും ചെയ്താണ് അവർ വന്നത്...വണ്ടിയെ കുറിച്ചുള്ള ധാരണ കൊടുക്കുമ്പോൾ തന്നെ അവൻ ആശാനോട് ഈ കാര്യം കൂടി സൂചിപ്പിച്ചിരുന്നു...എല്ലാം കൊണ്ടും സംഗതി ജോറായി..

അതുകൊണ്ട് തന്നെ പറഞ്ഞതിനേക്കാൾ വില കൊടുത്ത്, ഉച്ച ഭക്ഷണവും കൊടുത്ത് അവരെ സന്തോഷത്തോടെ അവ യാത്രയയച്ചു...

ആദ്യത്തെ ഓട്ടം രണ്ടര കിലോമീറ്റർ അപ്പുറമുള്ള ബസ്റ്റോപ്പിലേക്ക് ആയിരുന്നു, അവിടെ നിന്നും അവരെ ബസ്‌ കയറ്റി അയച്ചതിനു ശേഷമാണ് തിരികെ പോന്നത്...

ഡ്രൈവിംഗ് പഠിച്ച ശേഷം ഇടക്ക് കിട്ടുന്ന വണ്ടികൾ ഓടിച്ചു സിദ്ധു ഡ്രൈവിംഗ് ഒന്ന് കൂടി വശമാക്കിയിരുന്നു... സ്വന്തം വണ്ടി എന്നൊരു ധൈര്യം കൂടി വന്നപ്പോൾ കുറച്ചു പരുക്കനായ തന്റെ സാരഥിയെ കുറച്ചു നേരത്തെ ഓട്ടത്തിലൂടെ അവൻ മെരുക്കിയെടുത്തു..

സിദ്ധു ഓടിക്കുന്നതിനോട് ആദ്യമൊക്കെ പേടിയുണ്ടായിരുന്നെങ്കിലും ലക്ഷ്മിയമ്മക്കും ശങ്കരനും ഒരുപാട് സന്തോഷം തോന്നി... പിച്ച വെച്ച നാൾ

💬 Comments

View all comments