Chapter Title : നീലക്കൊടുവേലി 9 [Fire blade]
കിറുങ്ങിയിട്ട് എന്തൊക്കെയാ കാട്ടിക്കൂട്ടിയത്...!! ഇവനെ നിന്റെ മോളിൽ വലിച്ചു കേറ്റിയതും, വിടാതെ കെട്ടിപ്പിടിച്ചതും നിനക്ക് ഓർമ ഇല്ലേ..?? "
കുഞ്ഞി ആലോചനകളിൽ മുങ്ങി താഴുന്നതിനിടയിൽ
നേരത്തെ പ്ലാൻ ചെയ്ത കാര്യങ്ങൾ ഓരോന്നായി അവർ വരിവരിക്ക് എടുത്തിട്ടു...
" ഞാൻ..... ഞാൻ അങ്ങനെയൊന്നും... "
കുഞ്ഞി സംശയത്തോടെ പിറുപിറുത്തുകൊണ്ട് ചുമരിൽ ചാരി ഇരുന്നു..
" ആ... ഇനി അങ്ങനെ പറഞ്ഞോ... അവൻ അത് ലക്ഷ്മിയമ്മയോട് പറഞ്ഞാലുള്ള അവസ്ഥ അറിയാലോ...? "
ചിന്നന്റെ ചോദ്യം കേട്ടു അവൾ പുച്ഛത്തോടെ സിദ്ധുവിനെ നോക്കി...
" പിന്നേ......!! അങ്ങാനാണെങ്കിൽ ചിലതൊക്കെ ഞാനും പറഞ്ഞു കൊടുക്കും.. "
കുഞ്ഞിയുടെ ഭീഷണി കേട്ട് സിദ്ധു ഉള്ളിൽ ഒന്ന് ഞെട്ടി... ചിന്നൻ സിദ്ധുവിനെ നോക്കി കണ്ണുകാണിച്ചു..
" എന്നാലും....നീ എന്നെ ചതിച്ചു .. നിനക്ക് എങ്ങനെ തോന്നി ചിന്നാ..? നമ്മൾ ഒരുമിച്ച് ജീവിക്കണ്ടവരല്ലേ...? "
കുഞ്ഞി മൂക്ക് പിഴിഞ്ഞ് കൊണ്ട് ചോദിച്ചു..ആത്മാർത്ഥത ഇല്ലാത്ത അവളുടെ പതം പറച്ചിൽ കേട്ടു ചിന്നൻ സിദ്ധുവിനെ നോക്കി..
" ഒന്നും വേണ്ടാർന്നു...ഞാൻ തന്നെ എന്റെ മാനം കളഞ്ഞല്ലോ ഈശ്വരന്മാരെ...!!"
അവൾ സ്വന്തം തലയിൽ തല്ലികൊണ്ട് പറയുന്നത് കണ്ട് സിദ്ധുവിന് ചിരി വന്നു..
" ഉവ്വ..!! മാനം... നീ എന്നെ കൊണ്ട് വെറുതെ ഓരോന്ന് പറയിപ്പിക്കല്ലേ... "
ചിന്നൻ പുച്ഛത്തോടെ അവളോട് പറഞ്ഞു...കുഞ്ഞി അവൻ എന്താണ് പറയുന്നത് എന്നറിയാതെ തറപ്പിച്ചു നോക്കി..
" നിന്നെ മാത്രം സ്വപ്നം കണ്ട് ജീവിച്ചവനാടീ ഞാൻ.. ഇന്ന് വരെ നിന്റെ വിരലിലൊന്നു തൊട്ട് പോലും വേദനിപ്പിക്കരുതെന്നു കരുതിയവൻ... എന്നിട്ട് നീ എനിക്ക് തിരിച്ചു തന്നതോ...?? "
അവന്റെ സംസാരത്തിലേ വേദന സിദ്ധു മനസിലാക്കി, അതുവരെ സംസാരിച്ചതിൽ നിന്നും വളരെ പതുക്കെയായിരുന്നു അവന്റെ ശബ്ദം... കുഞ്ഞി ജാഗരൂഗയായി അവനെ കേട്ടു നിന്നു..
ഇതിന്റെ തന്നെ മറ്റൊരു വശം കണ്ട സിദ്ധുവും വല്ലാത്തൊരു മാനസികാവസ്ഥയിലേക്ക് നീങ്ങി... ഒരു തെറ്റിനെ ന്യായീകരിക്കാൻ മറ്റൊരു തെറ്റ് ചെയ്തല്ലോ എന്നൊരു തോന്നൽ അവന്റെ ഉള്ളിൽ തോന്നി..
" നീ എന്താ പറഞ്ഞു വരണത്...?? "
കുഞ്ഞി എഴുന്നേറ്റ് ചിന്നനരികിൽ വന്നു നിന്നുകൊണ്ടു ചോദിച്ചു..
" പൂച്ച
💬 Comments
View all comments