Chapter Title : നീ.ല.ശ 3 [പമ്മന്‍ജൂനിയര്‍]
പൂര്‍ണ്ണ നഗ്നയായി കണ്ടതിന്റെ ത്രില്ലിലാണ് ശശാങ്കന്‍ ഇപ്പോഴുമെന്ന് നീലിമയ്ക്ക് മനസ്സിലായി.
''ഓ... ഞാന്‍ പോണേണൂ...'' ശശാങ്കന്‍ തിരികെ നടന്ന് ഡൈനിംഗ് ഡേബിളില്‍ കസ്സേരനേക്കിയിട്ടിരുന്നു.
നീലിമ ചോറുമായെത്തി.
''ചോറുമാത്രം പോരാ...'' അര്‍ത്ഥം വെച്ച് ശശാങ്കന്‍ പറഞ്ഞു.
''രണ്ടു കയ്യേയുള്ളു കറി ഇപ്പോ കൊണ്ടുവരാം''
''അയ്യോ പയ്യ കൊണ്ടുവന്നാ മതി പയ്യത്തിന്നാ പനയും തിന്നാം...'' ശശാങ്കന്‍ കണ്ണിറുക്കി. നീലിമ അത് മൈന്റ് ചെയ്തില്ല.
ശശാങ്കന് ചോറും കറിയും കൊടുത്തിട്ട് നീലിമ വീണ്ടും മുറിയില്‍ കയറി കതകടച്ചു കിടന്നു. ഈ സമയം കിച്ചു വന്നു.
''ആഹാ പുതിയ അയല്‍ക്കാരന്‍ ചോറുണ്ടോ...'' ശശാങ്കന്‍ ചോദിച്ചു.
''ഉം... കഴിച്ച് അപ്പൂപ്പാ... എല്ലാരും പോയി അല്ലേ. ഇവിടുത്തെ ആന്റി എന്തിയേ....''
''ആന്റിക്ക് വയ്യ എന്താ വല്ലോം കൊടുക്കാനുണ്ടോ...'' ശശാങ്കന്‍ കിച്ചുവിനെ നോക്കി ശൃംഗാചിരിയോടെ ചോദിച്ചു.
''ഏയ് എന്ത് കൊടുക്കാന്‍...'' അവന്‍ തന്റെ തന്റെ കണ്ണാടി മുഖത്ത് നിന്നൂരി.
''നീ അവിടിരി ഞാനുണ്ടിട്ട് വരാം.'' ശശാങ്കന്‍ പറഞ്ഞു. കിച്ചു സിറ്റ് ഔട്ടിലേക്ക നടന്നു.
ശശാങ്കന്‍ ചോറുണ്ട് കൈകകഴുകി സിറ്റ് ഔട്ടിലെത്തി.
'ഡേയ്യ്.... പുള്ളേ അതിരിക്കട്ടെ നീയെന്തിനാ വന്നേ... അത് പറ...''
''ഓ... അവിടെ ഡാഡീം മമ്മീം അച്ചമ്മയും തമ്മില്‍ ഭയങ്കര വഴക്ക്. ചേച്ചീടെ കല്യാണകാര്യം പറഞ്ഞാ. ഓ.. ഞാനിങ്ങ് പോന്നു.''
''ഉം... എടാ നിന്റെ വീടിന്റെ അടുത്ത് വേറൊരു വീടുണ്ടല്ലോ അതാരാ... ''
''അതെന്റെ ആനന്ദ് കൊച്ചച്ഛന്റെ വീടാ.''
''നിന്റെ കൊച്ചച്ഛന്റെ ഭാര്യയുടെ പേരെന്താ...''
''ശാലിനി, ഞാന്‍ ശാലുകുഞ്ഞമ്മേന്നാ വിളിക്കുന്നേ...''
''ഉം... നിനക്ക് ചാമ്പക്ക വേണോ... ഞാനനുണ്ടിട്ട് വരട്ടെ നമുക്ക മോളില്‍ കേറി പറിക്കാം.''
******* *******
💬 Comments
View all comments