Chapter Title : നീലവാനം 2 [Brittto]
പിറ്റേ ദിവസം കടയിൽ എത്തിയ അരുൺ ആദ്യം ചെയ്തത് കടയിലെ cctv യിൽ നിന്ന് ആ സാരി വാങ്ങിയ ആളെ തപ്പിയെടുത്ത് ഫോണിൽ ഒരു ഫോട്ടോ എടുത്തു. കാരണം അവരുടെ ബന്ധത്തിൽ ഉള്ള ഒരുവിധം എല്ലാരേയും അരുണിന് അറിയാം. എന്നാൽ ഇങ്ങനെ ഒരാളെ ആദ്യമാണ് കാണുന്നത്.
അന്ന് വൈകിട്ട് വീട്ടിൽ എത്തിയ അരുൺ ചോറുണ്ടുകൊണ്ട് ഇരുന്നപ്പോൾ ഫോണിൽ ആ ഫോട്ടോ എടുത്ത് അമ്മയെ കാണിച്ചു അല്പം ദേഷ്യത്തോടെ ചോദിച്ചു
"ഇതാണോ ആ അകന്ന ബന്ധത്തിൽ ഉള്ള അമ്മാവൻ "
വിലാസിനി ആകെ അന്താളിച്ചു നിന്നു പോയി. അരുൺ തുടർന്നു
" ഈ സാരി ഞാൻ നിക്കുന്ന കടയിൽ നിന്ന് വാങ്ങിയതാണെന്ന കാര്യം അമ്മക്ക് അറിയാവോ? " വിലാസിനിക്ക് മറുപടി ഒന്നും ഇല്ലായിരുന്നു. തലകുനിച്ചു ഇരുന്നതല്ലാതെ അരുണിന്റെ മുഖത്തേക്ക് നോക്കാൻ ഉള്ള ധൈര്യം വിലാസിനിക്ക് ഇല്ലായിരുന്നു.
"അരുൺ : ഞാൻ സുധാകരൻ അമ്മാവനോട് ഒന്ന് വിളിച്ചു ചോദിക്കട്ടെ ഇങ്ങനെ ഒരു അമ്മാവനെ അറിയാമോന്ന് "
പെട്ടന്ന് വിലാസിനി ഒരു ഞെട്ടലോടെ "അയ്യോ മോനെ വേണ്ട..അത് പിന്നെ ഞാൻ... എങ്ങനാ മോനോട്,"
"അരുൺ : എന്നോട് പറയാൻ പറ്റാത്ത എന്ത് ബന്ധമാ നിങ്ങൾ തമ്മിൽ"
അരുൺ അതും പറഞ്ഞു ചാടി എണീറ്റു.
"അവൻ ഇവിടെ നിന്നും പോയിട്ടുണ്ടാവില്ല, ബാക്കി ഞാൻ അവനെ കൊണ്ട് പറയിച്ചോളാം.."
കലി കയറിയ അരുൺ പുറത്തേക്കു അയാളെ തപ്പി പോകാൻ ഒരുങ്ങി. അരുണിനെ തടയാൻ നോക്കി വിലാസിനി അരുണിന്റെ കയ്യിൽ ബലമായി കടന്നു പിടിച്ചു. വിലാസിനിയുടെ കയ്യിൽ നിന്നും പിടിവിടും എന്നായപ്പോൾ സർവ ധൈര്യവും എടുത്തു
💬 Comments
View all comments