Chapter Title : നീലികാവിലെ കാവൽക്കാരൻ [Shan1994]
ഈ നീലിക്കാവിലെ വിളക്ക് ഒരാൾ തെളിയിക്കുന്നത്,"
മൂപ്പൻ പരുക്കൻ ശബ്ദത്തിൽ പറഞ്ഞു.
"നീ സാധാരണക്കാരനല്ല. അനിഴം നക്ഷത്രത്തിന്റെ നിയോഗമുള്ള പുതിയ കാവൽക്കാരനാണ് നീ എന്ന് ഞങ്ങൾക്ക് മനസ്സിലായി."
സാമിന് അത്ഭുതം അടക്കാനായില്ല.
പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ഈ കാട്ടുവാസികൾക്ക് തന്റെ നിയോഗത്തെക്കുറിച്ച് എങ്ങനെ അറിയാം?
മൂപ്പൻ തന്റെ അരയിൽ കെട്ടിയിരുന്ന ചുരക്ക കൊടുവാളുകൊണ്ട് ചെത്തിയുണ്ടാക്കിയ ഒരു പ്രത്യേക പാത്രം സാമിന് നേരെ നീട്ടി.
അതിൽ തെളിഞ്ഞ ഒരു ദ്രാവകമായിരുന്നു.
"ഇത് കുടിക്കുക കുട്ടി. നിന്റെ വലിയ യാത്രയ്ക്കുള്ള ഊർജ്ജം ഇതിലുണ്ട്,"
അദ്ദേഹം പറഞ്ഞു.
യാതൊരു മടിയും കൂടാതെ സാം ആ പാത്രം വാങ്ങി ഒറ്റയടിക്ക് അത് കുടിച്ചു തീർത്തു.
അവർ അവന് കുടിക്കാൻ നൽകിയത് പുരാതനമായ ഒരു മാന്ത്രിക ജലമായിരുന്നു.
ആ വെള്ളം തൊണ്ടയിലൂടെ ഇറങ്ങിയ നിമിഷം സാമിന്റെ ശരീരത്തിൽ അതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു പുതിയ ഊർജ്ജം പ്രവഹിക്കുന്നത് അവനറിഞ്ഞു.
കാട്ടാനയെയും രാജവെമ്പാലയെയും നേരിട്ടപ്പോഴുണ്ടായ ശരീരവേദനകളും മാനസികമായ എല്ലാ തളർച്ചകളും ഒരു നിമിഷം കൊണ്ട് ഇല്ലാതായി.
അവന്റെ കാഴ്ച കൂടുതൽ വ്യക്തമാവുകയും, കാടിന്റെ സൂക്ഷ്മമായ ശബ്ദങ്ങൾ പോലും വളരെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയുകയും ചെയ്തു.
"ഈ കാടിന്റെ ഹൃദയത്തിൽ നിന്ന് ഉറവെടുക്കുന്ന ജീവജലമാണിത്,"
മൂപ്പൻ തുടർന്നു. "ഇനി വരാനിരിക്കുന്ന പോരാട്ടങ്ങളിൽ നിന്റെ ഏകാഗ്രത നഷ്ടപ്പെടാതിരിക്കാൻ ഈ മാന്ത്രിക ജലം നിന്നെ സഹായിക്കും. വലിയൊരു ദുഷ്ടശക്തി ഇപ്പോൾ നിന്റെ തറവാടിനെയും ആ അമ്പലത്തെയും ലക്ഷ്യം വെച്ചിട്ടുണ്ട്.
നീലിക്കാവിലെ ആദിവാസി മൂപ്പൻ നൽകിയ മാന്ത്രിക ജലത്തിന്റെ സ്വാധീനം സാമിന്റെ ഞരമ്പുകളിൽ അപ്പോഴും അലിഞ്ഞുചേർന്നിരുന്നു.
അത്രയും ഭയാനകമായ കാട്ടിലൂടെ ഒറ്റയ്ക്കുള്ള മടക്കയാത്രയായിരുന്നിട്ടും, സാമിന്റെ ഉള്ളിൽ യാതൊരു ഭയവും ഉണ്ടായിരുന്നില്ല..
കാടിന്റെ വന്യത അവനെ തൊട്ടുതീണ്ടാൻ പോലുമാകാതെ വഴിമാറി കൊടുക്കുന്നതുപോലെ അവന് തോന്നി.
മരച്ചില്ലകൾക്കിടയിലൂടെ അരിച്ചെത്തുന്ന ഇളംകാറ്റിൽ അപൂർവ്വമായ കാട്ടുപൂക്കളുടെ ഗന്ധമുണ്ടായിരുന്നു.
അവനിലെ പോരാളിയുടെ മനസ്സ് ഇപ്പോൾ അങ്ങേയറ്റം
💬 Comments
View all comments