Chapter Title : നീലികാവിലെ കാവൽക്കാരൻ [Shan1994]
തിരുമുറ്റത്തേക്ക് കാൽവെച്ചു.
"നിൽക്കവിടെ!" പെട്ടെന്ന് അമ്പലമുറ്റത്ത് മുഴങ്ങിക്കേട്ട ആ ശബ്ദത്തിൽ ശ്രേയ ഞെട്ടിത്തരിച്ചുപോയി.
ചുറ്റുവിളക്കുകളിൽ എണ്ണ പകരുകയായിരുന്ന വിപഞ്ചികയായിരുന്നു അത്. അവളുടെ കണ്ണുകളിൽ കോപം ആളിക്കത്തുന്നുണ്ടായിരുന്നു.
കൈയിലെ എണ്ണക്കിണ്ടി താഴെവെച്ച് അവൾ വേഗത്തിൽ ശ്രേയയുടെ അടുത്തേക്ക് വന്നു.
"നിനക്കെന്താടീ വകതിരിവില്ലേ? ചെരുപ്പും കാലിട്ട് അമ്പലമുറ്റത്തേക്ക് കയറി വരാൻ ഇതെന്താ നിന്റെയൊക്കെ നഗരത്തിലെ പാർക്കാണോ? അശുദ്ധിയാക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണോ ഓരോന്നും!"
വിപഞ്ചികയുടെ വാക്കുകൾക്ക് ചാട്ടുളിയുടെ മൂർച്ചയുണ്ടായിരുന്നു.
പെട്ടെന്നുണ്ടായ ശകാരത്തിൽ ഭയന്നുപോയ ശ്രേയയുടെ കണ്ണുകൾ നിറഞ്ഞു.
അവൾ വിറങ്ങലിച്ച് നിൽക്കുന്ന സമയത്താണ്, കുളക്കടവിലേക്ക് ഒന്നുമാറി നിന്നിരുന്ന സാം ഇത് കണ്ട് അവിടേക്ക് ഓടിയെത്തിയത്.
തന്റെ ജീവനായ അനിയത്തിയുടെ കണ്ണുനിറയുന്നത് അവന് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.
"എന്താ ഇവിടെ പ്രശ്നം? എന്തിനാ അവളെ കിടന്ന് ഇങ്ങനെ വഴക്ക് പറയുന്നത്?" സാം ദേഷ്യത്തോടെ ചോദിച്ചു.
സാമിനെ കണ്ടതും വിപഞ്ചികയുടെ മുഖത്തെ ഗൗരവം ഒന്നുകൂടി വർദ്ധിച്ചു.
"പ്രശ്നം എന്താണെന്ന് നിങ്ങളുടെ ഈ അനിയത്തിയോട് തന്നെ ചോദിക്ക്. ചെരുപ്പും കാലിട്ടാണോ അമ്പലത്തിലേക്ക് വരുന്നത്?
ഒരു വകതിരിവും ഇല്ലാതെയാണോ നഗരത്തിൽ നിന്ന് ഇങ്ങോട്ട് കെട്ടിയെടുത്തത്?"
അവൾ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല.
"അവൾക്കീ നാട്ടിലെ കാര്യങ്ങളൊന്നും വലിയ നിശ്ചയമില്ല. അറിയാതെ പറ്റിയൊരു അബദ്ധത്തിന് നീയെന്തിനാ അവളെ ഇങ്ങനെ അപമാനിക്കുന്നത്? കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നതിന് പകരം ഇങ്ങനെയാണോ പെരുമാറുന്നത്?" സാമിന്റെ ശബ്ദവും ഉയർന്നു.
"അറിയാതെ പറ്റിയതാണെങ്കിലും തെറ്റ് തെറ്റ് തന്നെയാണ്!" വിപഞ്ചികയുടെ കണ്ണുകൾ സാമിന് നേരെ തിരിഞ്ഞു.
"ഇതൊരു അമ്പലമാണ്, അല്ലാതെ നിങ്ങളുടെ തറവാട്ടു സ്വത്തല്ല. ഇവിടെ വരുന്നവർക്ക് കുറഞ്ഞപക്ഷം ഈശ്വരനോട് ബഹുമാനമെങ്കിലും വേണം. അഹങ്കാരം കാണിക്കാൻ ആണെങ്കിൽ നിങ്ങളുടെ ആ വലിയ
💬 Comments
View all comments