Chapter Title : നീലികാവിലെ കാവൽക്കാരൻ [Shan1994]
തോണ്ടി പതിയെ ചോദിച്ചു,.
"ചേട്ടാ... അതാരാ? ആ കുട്ടി എന്തിനാ ചേട്ടനെ ഇങ്ങനെ നോക്കുന്നത്? ചേട്ടന് അവളെ നേരത്തെ അറിയാമോ?"
ശ്രേയയുടെ ചോദ്യം കേട്ടതും സാം വല്ലാതെ പരുങ്ങി.
ആ പെൺകുട്ടിയുടെ നോട്ടം അവനിൽ വല്ലാത്തൊരു അസ്വസ്ഥത ഉണ്ടാക്കിയിരുന്നു. സാം വേഗത്തിൽ നോട്ടം മാറ്റി.
"എനിക്ക്... എനിക്കറിയില്ല വാവേ. അവൾക്ക് ആള് മാറിപ്പോയതാകും. നീയൊന്ന് വേഗം നടക്കാൻ നോക്ക്,"
എന്ന്വിക്കിപ്പറഞ്ഞുകൊണ്ട്,
ശ്രേയയുടെ കൂടുതൽ ചോദ്യങ്ങളിൽ നിന്നും രക്ഷപ്പെടാനായി സാം അവളുടെ കൈയും പിടിച്ച് വേഗത്തിൽ അവിടെ നിന്നും മുന്നോട്ട് നടന്നു.
അപ്പോഴും ആ പെൺകുട്ടി തിരിഞ്ഞുനിന്ന് സാമിനെത്തന്നെ നോക്കുന്നുണ്ടായിരുന്നു.
നടത്തത്തിന്റെ വേഗത കൂട്ടുമ്പോഴും സാമിന്റെ മനസ്സിലേക്ക് ഒരു മിന്നൽ പോലെ കടന്നുവന്നത് സ്വാമിജിയുടെ ആ വാക്കുകളായിരുന്നു. കൊടുംകാട്ടിൽ വെച്ച് ആദിവാസി മൂപ്പൻ തനിക്ക് നൽകിയ ആ ജീവജലം...
"സാം, നീ കുടിച്ചത് സാധാരണ വെളളമല്ല, ഗന്ധർവ്വതീർത്ഥമാണ്. അത് ഉള്ളിൽച്ചെന്ന ഒരു പുരുഷനിൽ, ഗന്ധർവ്വന്മാരുടേതിന് സമാനമായ അസാധാരണമായ ഒരു ആകർഷണശക്തി ഉടലെടുക്കും.
നിന്റെ സാന്നിധ്യം, നിന്റെ ശബ്ദം, നിന്റെ ഗന്ധം... ഇവയെല്ലാം സ്ത്രീകൾക്ക് ഒരു കാന്തം പോലെ അനുഭവപ്പെടും. യാതൊരു കാരണവുമില്ലാതെ അവർക്ക് നിന്നോട് അദമ്യമായ അടുപ്പവും പ്രണയവും തോന്നും."
വ്രതം കഴിഞ്ഞെങ്കിലും, ആ മാന്ത്രിക ജലത്തിന്റെ ശക്തി തന്റെ സിരകളിൽ പൂർണ്ണമായും അലിഞ്ഞുചേർന്നിട്ടുണ്ടെന്ന് സാമിന് അപ്പോൾ മനസ്സിലായി.
ഈ 'ഗന്ധർവ്വ വശ്യത' കാരണം വരുംദിവസങ്ങളിൽ താൻ വലിയ പരീക്ഷണങ്ങൾ നേരിടേണ്ടി വരുമെന്ന തിരിച്ചറിവ് അവനിലുണ്ടായി.
എന്നാൽ വിപഞ്ചികയ്ക്ക് മാത്രം തന്നോട് ഈ ആകർഷണം തോന്നാത്തത് എന്തുകൊണ്ടാണെന്ന വലിയൊരു ചോദ്യവും സാമിന്റെ ഉള്ളിൽ ബാക്കിയായിരുന്നു.
നിലാവിൽ കുളിച്ചുനിൽക്കുന്ന ഇടവഴികളിലൂടെ,
💬 Comments
View all comments