0%

Chapter Title : നീലികാവിലെ കാവൽക്കാരൻ [Shan1994]

അവനെ പിന്നിലേക്ക് ആഞ്ഞുവലിച്ചു.

അപ്രതീക്ഷിതമായ ആ വലിയ പ്രഹരത്തിൽ സുദേവ് തെറിച്ചുപോയി. അതേസമയം, താഴേക്ക് വീഴാൻ പോയ വിപഞ്ചികയെ സാം മുന്നോട്ടാഞ്ഞ് അവളുടെ അരക്കെട്ടിലൂടെ കൈയിട്ട് നെഞ്ചോട് ചേർത്തുപിടിച്ചു.

തന്റെ പദ്ധതി പാളിയെന്ന് മനസ്സിലാക്കിയ സുദേവ്,

സാം അവനെ തിരിച്ചറിയുന്നതിന് മുൻപ് തന്നെ ആ ഇരുട്ടിന്റെ മറവിലൂടെ വേഗത്തിൽ ഓടിമറഞ്ഞു.

എല്ലാം നിമിഷനേരം കൊണ്ടാണ് സംഭവിച്ചത്. ഭയന്നുപോയ വിപഞ്ചികയ്ക്ക് എന്താണ്

സംഭവിച്ചതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല. അവൾ കണ്ണുതുറക്കുമ്പോൾ കാണുന്നത്,

തന്റെ അരക്കെട്ടിൽ ഇറുകെ പിടിച്ച് അങ്ങേയറ്റം ചേർന്നുനിൽക്കുന്ന സാമിനെയാണ്!

ഇരുട്ടായതുകൊണ്ട് സുദേവിനെ അവൾ കണ്ടിരുന്നില്ല.

തന്നെ പുറകിൽ നിന്നും കടന്നുപിടിച്ചത് സാമാണെന്ന് അവൾ പൂർണ്ണമായും വിശ്വസിച്ചു.

"വിട് എന്നെ!" സർവ്വശക്തിയുമെടുത്ത് അവൾ സാമിനെ പിന്നിലേക്ക് തള്ളിമാറ്റി. അവളുടെ കണ്ണുകളിൽ അപമാനവും അതിലേറെ കോപവും ആളിക്കത്തി.

"എന്താടോ ഈ കാണിക്കുന്നത്? വലിയ മാന്യനാണെന്ന് നടിച്ചുകൊണ്ട് നടക്കുന്ന താൻ, ഈ ഇരുട്ടിന്റെ മറവിൽ പെണ്ണുങ്ങളുടെ ദേഹത്ത് കൈവെക്കാൻ ഇറങ്ങിയിരിക്കുകയാണോ?"

അവളുടെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു.

സാം അമ്പരന്നുപോയി

. "വിപഞ്ചിക... നീ കരുതുംപോലെയല്ല. ആരോ നിന്നെ ആക്രമിക്കാൻ..."

"നിർത്തടോ!" അവൾ അലറി. "ആരാടോ എന്നെ ആക്രമിക്കാൻ വരുന്നത്? താനല്ലാതെ മറ്റാരാണ് ഇവിടെയുള്ളത്? രാവിലെ അനിയത്തിയെയും കൂട്ടി അഹങ്കാരം കാണിക്കാൻ വന്ന തനിക്ക് അപ്പോഴേ എന്റെ വായിലിരിക്കുന്നത് കേട്ടതിന്റെ ദേഷ്യം ഉണ്ടായിരുന്നു. അതിന് ഇങ്ങനെയാണോ പക തീർക്കുന്നത്?"

"ഞാൻ പറയുന്നതൊന്ന് കേൾക്ക്... ഞാൻ നിന്നെ സഹായിക്കാൻ വേണ്ടി വന്നതാണ്," സാം നിസ്സഹായനായി പറഞ്ഞു

"സഹായിക്കാനോ? എന്റെ സമ്മതമില്ലാതെ എന്റെ ദേഹത്ത് തൊടുന്നതാണോ തങ്ങളുടെയൊക്കെ സഹായം? നഗരത്തിൽ ജീവിച്ച തനിക്ക് പെണ്ണുങ്ങളെ കണ്ടാൽ എന്തും

💬 Comments

View all comments