0%

Chapter Title : നീലികാവിലെ കാവൽക്കാരൻ [Shan1994]

തുടർന്നു.

"കാരണം നീ മറന്നുപോയോ സാം? നിന്റെ സിരകളിൽ ഓടുന്നത് ആദിവാസികൾ നൽകിയ ആ ഗന്ധർവ്വതീർത്ഥമാണ്.

സ്ത്രീകൾക്ക് ഒരിക്കലും അവഗണിക്കാനാവാത്ത വലിയൊരു ആകർഷണശക്തിയും വശ്യതയും നിന്നിലുണ്ട്.

സ്ത്രീകളുമായി ബന്ധപ്പെട്ട ഏത് ബിസിനസ്സ് നീ ചെയ്താലും, നിന്റെ ആ ഒരു സാന്നിധ്യം കൊണ്ടുമാത്രം അത് വലിയ വിജയമായി മാറും.

"പ്രകൃതി നിനക്ക് തന്ന ആ കഴിവ് നിന്റെ ജീവിതവിജയത്തിനായി നീ ഉപയോഗിക്കുക."

സ്വാമിജിയുടെ ആ ഉപദേശം കേട്ടപ്പോൾ സാമിന് ആദ്യം ചെറിയൊരു ചമ്മൽ തോന്നിയെങ്കിലും, അദ്ദേഹം പറഞ്ഞതിലെ ആ 'മാന്ത്രികമായ ബിസിനസ്സ് തന്ത്രം' സാമിന് ശരിയാണെന്ന് തോന്നി.

അങ്ങനെ ടൗണിലെ ഏറ്റവും വലിയ ലേഡീസ് ഫാൻസി ആൻഡ് ബൊട്ടീക് തുടങ്ങാൻ അവൻ തീരുമാനിച്ചു.

ഈ പുതിയ ആശയം മനസ്സിലുറപ്പിച്ചയുടനെ സാം ഫോണെടുത്ത് വിളിച്ചത് ശ്രേയയെയാണ്.

"ഹലോ ചേട്ടാ... എന്തൊക്കെയുണ്ട് ഗ്രാമത്തിലെ വിശേഷങ്ങൾ? ?"

ഫോണെടുത്തയുടനെ അവളുടെ ചോദ്യങ്ങൾ തുടങ്ങി.

", ഞാൻ ഇവിടെ ടൗണിൽ പുതിയൊരു ബിസിനസ്സ് തുടങ്ങാൻ പോവുകയാണ്," സാം വളരെ ആവേശത്തോടെ പറഞ്ഞു.

"സ്ത്രീകൾക്ക് വേണ്ടിയുള്ള ഒരു വലിയ ലേഡീസ് ഫാൻസി ആൻഡ് വസ്ത്രവ്യാപാര കട!"

അതുകേട്ട് മറുതലയ്ക്കൽ ശ്രേയ വലിയ ശബ്ദത്തിൽ ചിരിച്ചു.

"എന്താ ചേട്ടാ ഈ പറയുന്നത്? ഒരു സിവിൽ എഞ്ചിനീയർ നാട്ടിൻപുറത്ത് പോയി ലേഡീസ് ഫാൻസി കട തുടങ്ങുകയോ? ചേട്ടൻ അവിടെയുള്ള പെൺകുട്ടികളെ മയക്കാൻ വേണ്ടിയിട്ട് പ്ലാൻ ചെയ്തതാണോ ഇത്?"

അവൾ കളിയാക്കി.

"ഏയ് അതല്ലെടാ... ഇവിടെ അതിനാണ് കൂടുതൽ സാധ്യത,"

ഗന്ധർവ്വന്റെ വശ്യതയെക്കുറിച്ച് അവളോട് പറയാൻ കഴിയാത്തതുകൊണ്ട് സാം ഒഴിഞ്ഞുമാറി. കളിയാക്കിയെങ്കിലും,..

ശ്രേയ അവന് വലിയ പിന്തുണ നൽകി.

"ചേട്ടൻ

💬 Comments

View all comments