0%

Chapter Title : നീലികാവിലെ കാവൽക്കാരൻ [Shan1994]

അസ്വസ്ഥത ഉണ്ടായിരുന്നു.

സാമിനെ ഒരു വലിയ സ്ത്രീലമ്പടനായി ചിത്രീകരിക്കാൻ അവളുടെ മനസ്സ് ശ്രമിക്കുമ്പോഴും,

ഒരു ചോദ്യം ബാക്കിയായിരുന്നു.

തന്റെ മുറിയിലെ പഴയ പെട്ടിയിൽ ഒളിച്ചുവെച്ചിരിക്കുന്ന ആ അപരിചിതമായ ചെരുപ്പ്!

സാം എത്ര മോശക്കാരനാണെങ്കിലും, അന്ന് രാത്രി അവൾക്ക് കിട്ടിയ ആ ചെരുപ്പ് അവന്റേതല്ല.

സാമിനെപ്പോലെ വലിയൊരു കുടുംബത്തിൽ നിന്നുള്ള ആൾ ഒരിക്കലും അത്രയും പഴകിയതും ചെളിപിടിച്ചതുമായ ഒരു പാദരക്ഷ ഉപയോഗിക്കില്ല എന്ന് അവൾക്കറിയാം.

അങ്ങനെയെങ്കിൽ അന്ന് ആ ഇരുട്ടിൽ സാമല്ലാതെ മറ്റാരോ അവിടെ ഉണ്ടായിരുന്നു എന്നത് വലിയൊരു സത്യമല്ലേ?

"അവൻ എന്ത് കട തുടങ്ങിയാലും, എത്ര പെണ്ണുങ്ങളെ മയക്കിയാലും എനിക്കൊന്നുമില്ല. " അവൾ മനസ്സിൽ പറഞ്ഞു

ടൗണിലെ ആ പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഇപ്പോൾ രാപ്പകൽ ഭേദമില്ലാതെ പണികൾ നടക്കുകയാണ്.

ഗ്ലാസ് ഡോറുകളും ആകർഷകമായ ഇന്റീരിയറുമൊക്കെയായി സാമിന്റെ

'ലേഡീസ് ഫാൻസി ആൻഡ് ബൊട്ടീക്' അതിന്റെ അവസാന മിനുക്കുപണികളിലേക്ക് കടന്നിരുന്നു.

ഈ ദിവസങ്ങളിൽ സാമിന് ഏറ്റവും വലിയ താങ്ങായി കൂടെ നിന്നത് ഹരിയാണ്.

കെട്ടിട ഉടമയുടെ മകൻ എന്നതിലുപരി, വളരെ ചുരുങ്ങിയ ദിവസം കൊണ്ട് ഹരി സാമിന്റെ ഏറ്റവും അടുത്ത സുഹൃത്തായി മാറിയിരുന്നു.

പലപ്പോഴും കടയുടെ പണികൾക്കിടയിൽ പെയിന്റ് അടിച്ചും റാക്കുകൾ അടുക്കിവെച്ചും അവർ ഒരുപാട് സംസാരിച്ചു.

നഗരത്തിൽ സിവിൽ എഞ്ചിനീയറിംഗ് കഴിഞ്ഞ സാം, എന്തിനാണ് ഈ ടൗണിൽ വന്ന് പെണ്ണുങ്ങളുടെ മാലയും വളയും വസ്ത്രങ്ങളും വിൽക്കുന്ന കട തുടങ്ങുന്നതെന്നത് ഹരിക്ക് വലിയ അത്ഭുതമായിരുന്നു.

ഒരിക്കൽ കടയുടെ ഗ്ലാസ് ഡോർ വൃത്തിയാക്കുന്നതിനിടയിൽ ഹരി ചിരിച്ചുകൊണ്ട് സാമിനോട് ചോദിച്ചു:

"അല്ല സാമേ, നീ സത്യം പറ... സിവിൽ എഞ്ചിനീയറിംഗ്

💬 Comments

View all comments